SWISS-TOWER 24/07/2023

Young man remanded | മോഷ്ടിച്ച സ്‌കൂടിയിലെത്തി മാല മോഷ്ടിച്ചെന്ന കേസില്‍ യുവാവ് റിമാന്‍ഡില്‍

 


ADVERTISEMENT

ആലക്കോട്: (www.kvartha.com) നേരത്തെ മോഷ്ടിച്ച സ്‌കൂടിയിലെത്തി യുവതിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ പൊലീസ് തന്ത്രപരമായി പിടികൂടി. പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുതിയങ്ങാടി ബീച് റോഡിലെ തളിയില്‍ ഹൗസില്‍ ഷജില്‍ കുമാറിനെ (25)യാണ് ആലക്കോട് സ്റ്റേഷന്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം പി വിനീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
Aster mims 04/11/2022

Young man remanded | മോഷ്ടിച്ച സ്‌കൂടിയിലെത്തി മാല മോഷ്ടിച്ചെന്ന കേസില്‍ യുവാവ് റിമാന്‍ഡില്‍
.
ഇക്കഴിഞ്ഞ 17 ന് രാവിലെ ഒമ്പത് മണിയോടെ കുട്ടിയെ സ്‌കൂള്‍ വാഹനത്തില്‍ യാത്രയാക്കാന്‍ എത്തിയ ആലക്കോട് കൊട്ടയാട് കവല സ്വദേശി തെക്കേമുറിയില്‍ ജോസഫിന്റെ ഭാര്യ സോജി (36) യുടെ കഴുത്തിലണിഞ്ഞ രണ്ട് പവന്റെ മാലയാണ് വെള്ള സ്‌കൂടിയിലെത്തിയ ഇയാള്‍ വഴി ചോദിക്കുന്നതിനിടെ പൊട്ടിച്ച് രക്ഷപ്പെട്ടത്.

ബഹളം വെച്ച് പ്രദേശവാസികള്‍ ഓടിയെത്തി അന്വേഷിച്ചെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിരീക്ഷണ കാമറ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.

പുതിയങ്ങാടി സി കെ ജില്ലി കംപനിക്ക് സമീപത്തെ സിനോജിന്റെ കെ. എല്‍. 59.ജി. 354 നംപര്‍ സ്‌കൂടി മോഷ്ടിച്ച ശേഷമാണ് മാല മോഷണത്തിന് ആലക്കോട് ഭാഗത്ത് എത്തിയത്. സ്‌കൂടി മോഷണം പോയതായി സിനോജ് പഴയങ്ങാടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതിനിടെ പഴയങ്ങാടിയിലെ ബൈക് തീവെപ്പു കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് ചോദ്യം ചെയ്യലില്‍ കണ്ടെത്തി.

വിരോധം കാരണം 17 ന് പുലര്‍ചെ മാടായി അടുത്തില തെരുവിലെ ഭാര്യാ സഹോദരന്‍ എം അഖിലിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെ.എല്‍ 13.എ.ക്യു.4992 നംപര്‍ ബൈക് കത്തിച്ച സംഭവത്തിലും ഇയാള്‍ പ്രതിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

മോഷ്ടിച്ച സ്വര്‍ണമാല ജുവലറിയില്‍ വില്‍പന നടത്തിയതായി മനസ്സിലാക്കിയ പൊലീസ് സ്വര്‍ണം ഉരുക്കിയ നിലയില്‍ ജുവലറിയില്‍ നിന്ന് തൊണ്ടി മുതല്‍ കണ്ടെത്തി. അറസ്റ്റ് ചെയ്ത് തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Young man remanded in custody for stealing necklace, Kannur, News, Local News, Robbery, Remanded, Police, Kerala.








ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia