Arrested with MDMA | ബൈകില്‍ എംഡിഎംഎ വില്‍പന; യുവാവ് പിടിയില്‍

 


ശ്രീകണ്ഠാപുരം: (www.kvartha.com) ബൈകില്‍ കൊണ്ടുപോയി വില്‍പന നടത്തവേ 2.7 ഗ്രാം എംഡിഎംഎയുമായി യുവാവിനെ കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രി കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കോടേരിയുടെ നേതൃത്വത്തിലാണ് എംഡിഎംഎ പിടികൂടിയത്. ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ എ കെ ഇസ്ഹാഖാ(22)ണ് അറസ്റ്റിലായത്.
                     
Arrested with MDMA | ബൈകില്‍ എംഡിഎംഎ വില്‍പന; യുവാവ് പിടിയില്‍

വളപട്ടണം പൊലിസ് സ്‌റ്റേഷന്‍ ചുമതല വഹിക്കുന്ന എ എസ് പി വിജയ് ഭാരത് റെഡ്ഢിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കണ്ണൂര്‍ ടൗണ്‍ എസ്ഐ അരുണ്‍ നാരായണ്‍, നസീബ്, എസ് ഇ പി ഒമാരായ നാസര്‍, മുഹമ്മദ്, രസന്ത്, അഫ്‌സീ, ഡാന്‍സാഫ് ടീമംഗങ്ങളായ റാഫി അഹ്‌മദ്‌, മഹിജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജിത്, മഹേഷ്, മിഥുന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. പിടിയിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 
Keywords:  News, Kerala, Kannur, Top-Headlines, Arrested, Drugs, Police, Court, Custody, Young man arrested with MDMA.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia