കോഴിക്കോട്: (www.kvartha.com) എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ പ്രൊഫ. എം എന്‍ കാരശ്ശേരിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. കാരശ്ശേരി സഞ്ചരിച്ച ഓടോ റിക്ഷ ചാത്തമംഗലത്തിന് സമീപത്തുവച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റ കാരശ്ശേരിയെ മുക്കം കെഎംസിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ഓടോ റിക്ഷ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. വണ്ടി ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് പെട്ടന്ന് തല കറങ്ങിയതാണെന്നാണ് വിവരം.