World anti drug day | ലോക ലഹരി വിരുദ്ധ ദിനം ഞായറാഴ്ച: ബിവറേജ് അവധി, ബാറും തുറക്കില്ല; സമ്പൂര്‍ണ ഡ്രൈ ഡേ

 


തിരുവനന്തപുരം: (www.kvartha.com) ലോക ലഹരി വിരുദ്ധദിനമായ ജൂണ്‍ 26 ഞായറാഴ്ച ബിവറേജിന് അവധി. ബാറും തുറക്കില്ല. അതുകൊണ്ട് അവധി ദിവസമായതിനാല്‍ അല്പം മദ്യപിച്ച് വീട്ടിലിരിക്കാമെന്ന് കരുതുന്നവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് സമ്പൂര്‍ണ ഡ്രൈ ഡേയായിരിക്കും ഞായറാഴ്ച. 26ന് ബിവറേജസ് ഔട്‌ലെറ്റുകള്‍ തുറക്കില്ലെന്ന് കാട്ടി സമൂഹമാധ്യമങ്ങളില്‍ പല തരത്തിലുള്ള രസകരമായ പോസ്റ്റുകളാണ് പ്രചരിക്കുന്നത്. അവയിലൊന്ന് ഇങ്ങനെയാണ്.

World anti drug day | ലോക ലഹരി വിരുദ്ധ ദിനം ഞായറാഴ്ച: ബിവറേജ് അവധി, ബാറും തുറക്കില്ല; സമ്പൂര്‍ണ ഡ്രൈ ഡേ

' നാളെ ലഹരി വിരുദ്ധ ദിനമാണ്. കള്ളോ ലിക്വറോ വേണ്ടവര്‍ കരുതുക. ആശങ്ക വേണ്ട, ജാഗ്രത മതി. പൊതുജന താല്‍പര്യാര്‍ഥം അടിയന്‍ ഈ പോസ്റ്റിടുന്നത്. പഴേ ജവാന്മാരെ തിരക്കി എന്നെ വിളിക്കരുതെന്ന് സാരം'.

ബിവറേജിലെ തിരക്കു കുറയ്ക്കാന്‍ വേണ്ടി 175 പുതിയ മദ്യശാലകള്‍ കൂടി തുടങ്ങണമെന്ന ബെവ്‌കോ എംഡിയുടെ ശുപാര്‍ശ സര്‍കാരിന്റെ പരിഗണനയിലാണ്. ഇത് പൂര്‍ണമായി അംഗീകരിച്ചാല്‍ നിലവിലുള്ള 306ന്
പുറമെ 253 മദ്യശാലകള്‍ കൂടി വരും. ഇതോടെ സംസ്ഥാനത്താകെ 562 മദ്യവില്‍പന ശാലകളാകും.

Keywords: World anti drug day: Beverages will not open Sunday, News, Kerala, Top-Headlines, Beverages Corporation, World, Thiruvananthapuram, Social-Media, State, Sunday, Kerala Government.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia