Follow KVARTHA on Google news Follow Us!
ad

Woman Swims to Marry | 'ജീവിതത്തിന് വേണ്ടി' 22 കാരി തുഴഞ്ഞത് ഒരു മണിക്കൂര്‍; കടുവകളുടെ സുന്ദര്‍ബന്‍ വനവും കടന്ന് നദിയും നീന്തി കാമുകനെ വിവാഹം കഴിക്കാന്‍ ഇന്‍ഡ്യയിലെത്തി ബംഗ്ലാദേശ് യുവതി!

Woman swims to India from Bangladesh to marry lover#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊല്‍കത്ത: (www.kvartha.com) സ്‌നേഹിച്ച പുരുഷനെ വിവാഹം കഴിക്കാന്‍ എന്ത് സാഹസവും നേരിടാന്‍ തയ്യാറാണെന്ന് തെളിയിക്കുകയാണ് ഈ യുവതി. 22കാരിയായ ബംഗ്ലാദേശി യുവതിയാണ് ഇന്‍ഡ്യയില്‍ നിന്നുള്ള കാമുകനെ വിവാഹം കഴിക്കാന്‍ അതിര്‍ത്തി കടന്നെത്തിയത്. 

ഇന്‍ഡ്യക്കാരനായ കാമുകനെ വിവാഹം കഴിക്കാനായിരുന്നു യുവതിയുടെ ഈ സാഹസം. കൃഷ്ണ എന്ന ബംഗ്ലാദേശി യുവതിയാണ് കൊല്‍കത്ത സ്വദേശിയായ അഭിക് മണ്ഡലിനെ ഫേസ്ബുകിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തത്. എന്നാല്‍ കാമുകനൊപ്പം ചേരാന്‍ കൃഷ്ണയുടെ കൈവശം പാസ്പോര്‍ട് ഇല്ലായിരുന്നു. 

അതിനാല്‍ എങ്ങനെ കൊല്‍കത്തയിലുള്ള കാമുകനടുത്തെത്തുമെന്ന് ആലോചിച്ചപ്പോഴാണ് ബാലേശ്വര്‍ നദി നീന്തിക്കടക്കാമെന്ന ബുദ്ധി ഉദിച്ചത്. അങ്ങനെ അവര്‍ അനധികൃതമായി അതിര്‍ത്തി കടക്കുകയായിരുന്നു.

റോയല്‍ ബംഗാള്‍ കടുവകളുടെ സങ്കേതമായ സുന്ദര്‍ബന്‍ വനത്തിലേക്കാണ് കൃഷ്ണ ആദ്യം പ്രവേശിച്ചത്. തുടര്‍ന്ന് നദിയിലേക്ക് ചാടി ഒരു മണിക്കൂറോളം നീന്തിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഇന്‍ഡ്യ -ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബാലേശ്വര്‍ നദിയാണ് കൃഷ്ണ അതിസാഹസികമായി നീന്തിക്കടന്നത്.  

News,National,India,Kolkata,West Bengal,Bangladesh,Woman,Love,Marriage,Local-News, Woman swims to India from Bangladesh to marry lover


അവളുടെ സാഹസിക നീന്തല്‍ വെറുതെയായില്ല. കാമുകനെ കണ്ടുമുട്ടി, ഇരുവരും വിവാഹിതരാകുകയും ചെയ്തു. മൂന്ന് ദിവസം മുമ്പ് കൊല്‍കത്തയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ വച്ചാണ് കൃഷ്ണയും അഭിക്കും വിവാഹിതരായത്. 

എന്നാല്‍, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് തിങ്കളാഴ്ച കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണയെ ബംഗ്ലാദേശ് ഹൈകമീഷന് കൈമാറിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. 

Keywords: News,National,India,Kolkata,West Bengal,Bangladesh,Woman,Love,Marriage,Local-News, Woman swims to India from Bangladesh to marry lover

Post a Comment