കഴിഞ്ഞ ദിവസം രാത്രിയാണു സംഗീതയെ വീടിനു പുറത്തു പൊള്ളലേറ്റ നിലയില്‍ കാണപ്പെട്ടത്. ബഹളം കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ ഉടന്‍ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം ഗവ.മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ബുധനാഴ്ച പുലര്‍ചെ മരണം സംഭവിച്ചു. ഹരികുമാറിന്റെ നിരന്തര പീഡനം കാരണം സംഗീത ആത്മഹത്യ ചെയ്തുവെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറയുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഓയൂര്‍ സ്വദേശിയായ സംഗീതയുടെയും ഹരികുമാറിന്റെയും വിവാഹം 22 വര്‍ഷം മുന്‍പായിരുന്നു. ഹരികുമാറിന്റെ മാനസിക, ശാരീരിക ഉപദ്രവം സഹിക്കാതെ സംഗീത നേരത്തേ ഏരൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അവയില്‍ പലതും ഒത്തു തീര്‍പ്പാക്കി ഒരുമിച്ചു താമസിക്കുകയായിരുന്നു. മറ്റു ചില കേസുകളിലും ഹരികുമാര്‍ പ്രതിയാണ്.
സംഗീതയ്ക്കു പൊള്ളലേറ്റ് അധികം വൈകാതെ തന്നെ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. സംഗീതയുടെ സംസ്‌കാരം ഓയൂരിലെ കുടുംബ വീട്ടില്‍ നടത്തി.
മകന്‍: കാര്‍ത്തിക്.
Keywords: Woman Found Dead in house, House Wife, News, Suicide, Hospital, Treatment, Police, Kerala.