SWISS-TOWER 24/07/2023

Woman Arrested for Extorting Money | റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന കേസില്‍ യുവതി അറസ്റ്റില്‍; തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്ളതായി പൊലീസ്

 


ADVERTISEMENT


കണ്ണൂര്‍: (www.kvartha.com) റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍നിന്ന് പണം തട്ടിയെടുത്തെന്ന കേസില്‍ യുവതി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ ബിന്‍ഷ തോമസാണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ഇവര്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Aster mims 04/11/2022

ഇരിട്ടിയിലെ ഒരു ഫ്‌ലാറ്റ് കേന്ദ്രീകരിച്ചാണ് ബിന്‍ഷ തട്ടിപ്പ് നടത്തിയിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. യുവതിയെ ചോദ്യം ചെയ്തതില്‍ നിന്നും തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്ളതായും വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ബിന്‍ഷ തോമസ് പണം തട്ടിയെന്ന് അഞ്ചുപേരാണ് കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. 10000 മുതല്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ് പൊലീസിയില്‍ പരാതി നല്‍കിയത്. 

Woman Arrested for Extorting Money | റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന കേസില്‍ യുവതി അറസ്റ്റില്‍; തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്ളതായി പൊലീസ്


കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ടികറ്റ് പരിശോധന ക്ലര്‍ക് ആയി ജോലി ഒഴിവുണ്ടെന്നും ജോലി ലഭിക്കാന്‍ സഹായിക്കാമെന്നും പറഞ്ഞായിരുന്നു പണം തട്ടിയതെന്ന് പരാതിക്കാര്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് ബിന്‍ഷ അറസ്റ്റിലായത്. 

ഇവരുടെ സമൂഹമാധ്യമ അകൗണ്ടുകള്‍ പരിശോധിച്ചതില്‍നിന്നും നിരവധി പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നും വ്യക്തമായതായും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും സംഘത്തിലെ പ്രധാനിയായ വനിതയെ ഉടന്‍ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords:  News,Kerala,State,Kannur,Case,Job,Fraud,Woman,Arrested,Police,Social-Media, Woman arrested for extorting money from people by offering job
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia