Suresh Gopi | താന്‍ ബിജെപി വിടുമെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ദുഷ്ടലാക്ക്; എന്തിന് വേണ്ടിയായിരുന്നുവെന്ന് അത് പ്രചരിപ്പിക്കുന്നവരോട് തന്നെ ചോദിക്കണമെന്ന് നടന്‍ സുരേഷ് ഗോപി
                                                 Jun 21, 2022, 14:58 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 തിരുവനന്തപുരം: (www.kvartha.com) താന്‍ ബിജെപി വിടുമെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്ന് നടനും എം പിയുമായ സുരേഷ് ഗോപി. ഇത്തരം വാര്‍ത്തകള്‍ എന്തിന് വേണ്ടിയായിരുന്നുവെന്ന് അത് സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണമെന്നും താരം പറഞ്ഞു. 
 ബിജെപി വിട്ട് എങ്ങോട്ടുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്കും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനും ഉറച്ച പിന്തുണ നല്‍കുമെന്നും താരം പറഞ്ഞു.
വീണ്ടും രാജ്യസഭാംഗമായി പരിഗണിക്കാത്തതില്‍ സുരേഷ് ഗോപിക്ക് അരിശമുണ്ടെന്നും ഇക്കാരണത്താല്‍ പാര്‍ടി വിടുമെന്നുമുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു താരം. ബിജെപി സംസ്ഥാന നേതൃത്വവുമായി സുരേഷ് ഗോപി അകല്‍ചയിലാണെന്നും പ്രചാരണമുണ്ടായിരുന്നു. സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതായും പ്രചരിച്ചു.
രാജ്യസഭാംഗമായ ശേഷം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ സീറ്റില്‍നിന്നും സുരേഷ് ഗോപി മത്സരിച്ചിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും തൃശൂര്‍ സീറ്റില്‍ സുരേഷ് ഗോപി തന്നെ മത്സരിക്കണമെന്നാണ് കേരള ബിജെപിയുടെ ആഗ്രഹം. എന്നാല്‍ ഇതിനോട് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Keywords: Will not quit BJP, says Suresh Gopi, Thiruvananthapuram, News, Politics, BJP, Suresh Gopi, Cine Actor, Kerala.
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
