Eknath Shinde | അധികാരത്തിനുവേണ്ടി ചതിക്കില്ല; 'ഒളിവില്‍' കഴിയുന്ന ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ
Jun 21, 2022, 18:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) മഹാരാഷ്ട്രയില്‍ ശിവസേനയെ താഴെയിറക്കി അധികാരം കൈക്കലാക്കാന്‍ ബി ജെ പി ശ്രമം തുടരുകയാണെന്ന വാര്‍ത്തകള്‍ക്കിടെ ട്വിറ്ററില്‍ പോസ്റ്റിട്ട് എം എല്‍ എമാര്‍കൊപ്പം സൂറതിലെ ഹോടെലില്‍ 'ഒളിവില്‍' കഴിയുന്ന ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ. അധികാരത്തിനുവേണ്ടി ചതിക്കില്ലെന്ന് ഷിന്‍ഡെ ട്വീറ്റ് ചെയ്തു.
മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യത്തെ പ്രതിസന്ധിയിലാക്കിയാണ് മന്ത്രിയായ ഏക്‌നാഥ് ഷിന്‍ഡെ എംഎല്‍എമാര്‍കൊപ്പം 'ഒളിവില്‍' കഴിയുന്നത്. ഇതിനിടെയാണ് ട്വീറ്റ്.
ട്വീറ്റ് ഇങ്ങനെ:
'ബാലാ സാഹെബ് ആണ് ഹിന്ദുത്വം പഠിപ്പിച്ചത്. ബാലാ സാഹെബിന്റെ ചിന്തകളും ധര്‍മവീര്‍ ആനന്ദ് ദിഗെ സാഹബിന്റെ പാഠങ്ങളും അനുസരിച്ച് ഒരിക്കലും അധികാരത്തിന് വേണ്ടി ചതിക്കാന്‍ കഴിയില്ല' എന്ന് അദ്ദേഹം കുറിച്ചു.
ട്വീറ്റ് ചെയ്ത് ഒരു മണിക്കൂറിനുശേഷം അദ്ദേഹം ട്വിറ്ററില്‍ നിന്ന് ശിവസേന എന്ന പേര് നീക്കി. ഏക്‌നാഥിനെ നിയമസഭാ കക്ഷി സ്ഥാനത്തുനിന്നു ശിവസേന പുറത്താക്കിയിരുന്നു. ഏക്‌നാഥും 22 എംഎല്‍എമാരുമാണ് സൂറതിലെ ഹോടെലില്‍ കഴിയുന്നത്. തന്നെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഏക്‌നാഥ് ബിജെപിയോട് ഉന്നയിച്ചതായാണ് വിവരം. എന്നാല്‍ ഷിന്‍ഡെയ്ക്ക് യാതൊരു വാഗ്ദാനവും നല്‍കിയിട്ടില്ലെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാടീല്‍ അറിയിച്ചു.
അതിനിടെ വിമത എംഎല്‍എമാരുമായി ചര്‍ച നടത്താന്‍ ശിവസേന നേതാക്കള്‍ സൂറതിലെത്തി. ഉദ്ധവ് താകറെ സര്‍കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ശിവസേന എംപി സഞ്ജയ് റാവുത് പറഞ്ഞു. മധ്യപ്രദേശിലും രാജ്‌സ്താനിലും പ്രയോഗിച്ച രീതിയാണ് മഹാരാഷ്ട്രയിലും ഉപയോഗിക്കുന്നത്. ശിവസേന വിശ്വസ്തരുടെ പാര്‍ടിയാണെന്നും അദ്ദേഹം പറഞ്ഞു.

Keywords: 'Will Never Cheat For Power', Says Sena Rebel Eknath Shinde Amid Maharashtra Political Crisis, Mumbai, News, Politics, Trending, Minister, Missing, Shiv Sena, National, Twitter.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.