Rupert Murdoch | 14 ബില്യന്‍ സമ്പത്ത്; ലോകമെമ്പാടുമായി 800 ലധികം കംപനികളുടെ ഉടമ; ഇന്‍ഡ്യയിലും സാന്നിധ്യം; നാലാം വിവാഹമോചനത്തിനൊരുങ്ങി വീണ്ടും മാധ്യമ തലക്കെട്ടുകളില്‍ നിറയുന്ന റൂപര്‍ട് മര്‍ഡോകിനെ അറിയാം

 


ന്യൂയോർക്: (www.kvartha.com) ഓസ്‌ട്രേലിയൻ-അമേരികൻ വ്യവസായ പ്രമുഖനും മാധ്യമ ഭീമനുമായ റൂപർട് മർഡോക് വീണ്ടും വിവാഹമോചനം നേടാൻ പോകുന്നുവെന്ന വാർത്ത ഏറെ കൗതുകത്തോടെയാണ് ലോകം ശ്രവിച്ചത്. നാലാമതായി വിവാഹം കഴിച്ച നടി ജെറി ഹോളിൽ നിന്നാണ് അദ്ദേഹം വിവാഹമോചനം നേടുന്നത്. 'ബാറ്റ്മാൻ', 'ദ ഗ്രാജുവേറ്റ്' തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച ജെറി ഹാളിനെ 2016ലാണ് മർഡോക് വിവാഹം ചെയ്തത്. ലോകമെങ്ങും അറിയപ്പെടുന്ന റൂപർട് മർഡോകിന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
                       
 Rupert Murdoch | 14 ബില്യന്‍ സമ്പത്ത്; ലോകമെമ്പാടുമായി 800 ലധികം കംപനികളുടെ ഉടമ; ഇന്‍ഡ്യയിലും സാന്നിധ്യം; നാലാം വിവാഹമോചനത്തിനൊരുങ്ങി വീണ്ടും മാധ്യമ തലക്കെട്ടുകളില്‍ നിറയുന്ന റൂപര്‍ട് മര്‍ഡോകിനെ അറിയാം

1931 മാർച് 11 നാണ് മർഡോക് ജനിച്ചത്. 91 വയസുള്ള ഈ മനുഷ്യൻ മാധ്യമങ്ങളിലെ കോർപറേറ്റ് ഇടപെടലിന്റെ അല്ലെങ്കിൽ മാധ്യമങ്ങളുടെ കോർപറേറ്റ് വൽക്കരണത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ്. വാൾസ്ട്രീറ്റ് ജേർണൽ എന്ന പത്രത്തിലൂടെ അമേരികയിലെ ജനങ്ങളുടെ ചിന്താഗതി തീരുമാനിക്കുന്ന വ്യക്തിയാണ് മർഡോക്, തുടർന്ന് സ്റ്റാർ ഇൻഡ്യയിലൂടെ ഇൻഡ്യൻ ജനതയിലും എത്തിച്ചേർന്നു. സ്റ്റാർ ഇൻഡ്യയെ കൂടാതെ, സ്‌ക്രീൻ, പ്രോപ്‌ടൈഗർ ഡോട് കോം എന്നിവയിലും മർഡോകിന് ഓഹരിയുണ്ട്. 2013-ൽ മർഡോക് തന്റെ കംപനികളെ ന്യൂസ് കോർപ്, 20th സെഞ്ച്വറി ഫോക്സ് എന്നിങ്ങനെ രണ്ടായി വിഭജിച്ചു.

മർഡോക് 14 ബില്യൻ ആസ്തിയുടെ ഉടമയാണ്. ഫോക്സ് ന്യൂസ് ചാനലിന്റെ മാതൃ കംപനിയായ ഫോക്സ് കോർപറേഷനും വാൾസ്ട്രീറ്റ് ജേണലിന്റെ ന്യൂസ് കോർപറേഷനും മർഡോകിന്റെ മീഡിയ ബിസിനസുകളിൽ ഉൾപെടുന്നു. ഓസ്‌ട്രേലിയയിൽ താമസക്കാരനായ മർഡോക്, പിതാവിന്റെ മരണശേഷം 1952-ൽ ന്യൂസ് ലിമിറ്റഡിന്റെ ഡയറക്ടറായി. ഒരു ചെറിയ ഓസ്‌ട്രേലിയൻ സ്ഥാപനത്തിന്റെ ഡയറക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച മർഡോക് ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ മാധ്യമ ഗ്രൂപായ ന്യൂസ് കോർപിന്റെ ചെയർമാനാണ്. 2020-ലെ കണക്കനുസരിച്ച്, ഏകദേശം 50 രാജ്യങ്ങളിലായി 800-ലധികം കംപനികളുടെ ഉടമയാണ്. മർഡോകിന് മേൽ മാധ്യമങ്ങളുടെ രാഷ്ട്രീയ ദുരുപയോഗവും ആരോപിക്കപ്പെട്ടിട്ടുണ്ട്. അമേരികൻ പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം ബരാക് ഒബാമയെ പരസ്യമായി പിന്തുണച്ചു.

1956 പട്രീഷ്യ ബുകറുമായിട്ടായിരുന്നു മർഡോകിന്റെ ആദ്യ വിവാഹം. ഇത് 1967 ൽ അവസാനിച്ചു. ശേഷം അദ്ദേഹം അന്ന മരിയ ടോർവുമായി രണ്ടാം വിവാഹം കഴിച്ചു, അത് 1967 മുതൽ 1999 വരെ നീണ്ടുനിന്നു. വെൻഡി ഡെംഗിനെ 1999 ൽ മൂന്നാമതായി വിവാഹം കഴിച്ചു, അത് 2013 വരെ നീണ്ടുനിന്നു. മർഡോകിന് മുമ്പ്, ജെറി ഹാൾ ഗായകൻ മിക് ജാഗറിനെ വിവാഹം കഴിച്ചിരുന്നു. റൂപർട് മർഡോകിന് വ്യത്യസ്ത വിവാഹങ്ങളിൽ നിന്ന് 10 കുട്ടികളുണ്ട്.

Keywords:  Latest-News, World, Top-Headlines, Business Man, America, Marriage, Wedding, Divorce, Hollywood, Actress, Rupert Murdoch, Who Is Rupert Murdoch?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia