Follow KVARTHA on Google news Follow Us!
ad

Criticism of Muslim Groups | സമൂഹത്തെ താലിബാന്‍ വല്‍ക്കരിക്കുന്നത് അനുവദിക്കില്ല; ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയതിനെ വിമര്‍ശിച്ച് വിവിധ മുസ്ലീം സംഘടനകള്‍; പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പരസ്പര സ്നേഹത്തോടെയും സാഹോദര്യത്തോടെയും ഒരുമിച്ച് ജീവിക്കാന്‍ പൗരന്മാരെ പ്രേരിപ്പിക്കണമെന്ന് രാജസ്താന്‍ മുഖ്യമന്ത്രി

We won't allow 'Talibanisation' of society: Muslim groups criticise killing of tailor in Udaipur#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ജയ്പൂര്‍: (www.kvartha.com) പ്രവാചകനെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ഭാരതീയ ജനതാ പാര്‍ടി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ് ഷെയര്‍ ചെയ്തതിന് പിന്നാലെ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയതിനെ നിരവധി മുസ്ലീം സംഘടനകളും രാഷ്ട്രീയ നേതാക്കളും വിമര്‍ശിച്ചു. കനയ്യ ലാല്‍ എന്ന തയ്യല്‍ക്കാരനെ ചൊവ്വാഴ്ച കഴുത്തറുത്ത് കൊലപ്പെടുത്തുന്നത് അക്രമികള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. രാജസ്താനിലെ ഉദയ്പൂരിലാണ് രാജ്യത്തെ നടുക്കിയ അരുംകൊല നടന്നത്.

കൊലപാതകത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അവകാശപ്പെടുന്ന രണ്ട് പേരുടെ മറ്റൊരു വീഡിയോയും ഓണ്‍ലൈനില്‍ പങ്കിട്ടു. അതില്‍ മുഹമ്മദ് റിയാസ് അടാരി, ഗൗസ് മുഹമ്മദ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഇവര്‍ വാളുകള്‍ വീശി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കൊല്ലുമെന്നും അവകാശപ്പെട്ടു. പിന്നാലെ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

നിയമം കയ്യിലെടുക്കുന്നത് എടുക്കുന്നത് 'അങ്ങേയറ്റം അപലപനീയവും ഖേദകരവും അനിസ്ലാമികവുമാണ്' കൊലപാതകത്തെക്കുറിച്ച് ഓള്‍ ഇന്‍ഡ്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അഭിപ്രായപ്പെട്ടു. എല്ലാ മതങ്ങളിലെയും മതപരമായ വ്യക്തിത്വങ്ങളെ മാനിച്ച് മതനിന്ദയ്‌ക്കെതിരെ നിയമം കൊണ്ടുവരണമെന്നും അവര്‍ സര്‍കാരിനോട് ആവശ്യപ്പെട്ടു.
 
ഇന്‍ഡ്യന്‍ മുസ്ലീങ്ങള്‍ രാജ്യത്ത് 'താലിബാനിസേഷന്റെ മാനസികാവസ്ഥ' ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് രാജസ്താനിലെ അജ്മീര്‍ ദര്‍ഗയുടെ തലവന്‍ സൈനുല്‍ അബെദീന്‍ അലി ഖാന്‍ പറഞ്ഞതായി പിടിഐ റിപോര്‍ട് ചെയ്തു. ഒരു മതവും മനുഷ്യത്വത്തിനെതിരായ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച്, ഇസ്ലാം മതത്തില്‍, എല്ലാ പഠനവും സമാധാനത്തിന്റെ ഉറവിടങ്ങളായാണ് പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കി.

കൊലപാതകം പ്രാകൃതവും അപരിഷ്‌കൃതവുമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് വിശേഷിപ്പിച്ചു. ഇസ്ലാം അക്രമത്തെ ന്യായീകരിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ നിയമനുസരിച്ച് കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും സംഘടന പറഞ്ഞു. 'എന്തായാലും സമാധാനം തകര്‍ക്കരുത്. ഈ വൃത്തികെട്ട കുറ്റകൃത്യം മുതലെടുക്കാന്‍ ആരും ശ്രമിക്കരുത്.'

രാജസ്താനിലെ ഉദയ്പൂരിലെ ദാരുണമായ കൊലപാതകത്തെ ഞാന്‍ അപലപിക്കുന്നു എന്ന് ഓള്‍ ഇന്‍ഡ്യ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ തലവന്‍ പറഞ്ഞു. 'അതിന് ഒരു ന്യായീകരണവും ഉണ്ടാവില്ല. ഇത്തരം അക്രമങ്ങളെ എതിര്‍ക്കുക എന്നതാണ് ഞങ്ങളുടെ പാര്‍ടിയുടെ സ്ഥിരമായ നിലപാട്. ആര്‍ക്കും നിയമം കൈയിലെടുക്കാനാവില്ല. സംസ്ഥാന സര്‍കാര്‍ കഴിയുന്നത്ര കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു'. 

കൊലപാതകത്തെ വിമര്‍ശിക്കുകയും അത്തരം അക്രമങ്ങളെ എതിര്‍ക്കുക എന്നതാണ് തന്റെ പാര്‍ടിയുടെ സ്ഥിരമായ നിലപാടെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. ആര്‍ക്കും നിയമം കയ്യിലെടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 'സംസ്ഥാന സര്‍കാര്‍ സാധ്യമായ ഏറ്റവും കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കണമെന്നും ആവശ്യപ്പെടുന്നു'.

News,National,Jaipur,CM,Prime Minister,Narendra Modi,Crime,Killed,Top-Headlines,Trending, We won't allow 'Talibanisation' of society: Muslim groups criticise killing of tailor in Udaipur


പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യണമെന്ന് രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെലോട് അഭ്യര്‍ഥിച്ചു. രാജ്യത്തുടനീളം 'പിരിമുറുക്കമുള്ള അന്തരീക്ഷം' ഉണ്ടെന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും രാജ്യത്തെ അഭിസംബോധന ചെയ്യാനും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഉദയ്പൂരിലെ കൊലപാതകത്തില്‍ അതീവ ദുഖമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, എത്ര അപലപിച്ചാലും മതിയാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. 'ഒരു സമുദായം ഒരു പ്രദേശത്ത് ന്യൂനപക്ഷമാണോ, ആ സമുദായം ആശങ്കാകുലരാണ്. അത്രമാത്രം പിരിമുറുക്കമാണ് ഉണ്ടായിരിക്കുന്നത്.'

തന്റെ സര്‍കാര്‍ അക്രമം ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് മോദി പറയണമെന്നും പരസ്പര സ്നേഹത്തോടെയും സാഹോദര്യത്തോടെയും ഒരുമിച്ച് ജീവിക്കാന്‍ പൗരന്മാരെ പ്രേരിപ്പിക്കണമെന്നും ഗെലോട് പറഞ്ഞു.

Keywords: News,National,Jaipur,CM,Prime Minister,Narendra Modi,Crime,Killed,Top-Headlines,Trending, We won't allow 'Talibanisation' of society: Muslim groups criticise killing of tailor in Udaipur

Post a Comment