Hasan Ali | എല്‍ബിഡബ്ല്യു അപീല്‍ നിരസിച്ചു; ഫീല്‍ഡ് അംപയറുടെ ചൂണ്ടുവിരല്‍ പിടിച്ച് ഉയര്‍ത്താന്‍ ശ്രമിച്ച് ഹസന്‍ അലി, വീഡിയോ

 


ADVERTISEMENT


റാവല്‍പിണ്ടി: (www.kvartha.com) ലങ്കന്‍ പര്യടനത്തിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിനിടെ പാകിസ്താന്‍ ബോളര്‍ ഹസന്‍ അലിയുടെ അപ്രതീക്ഷിത പെരുമാറ്റത്തില്‍ പൊട്ടിച്ചിരിച്ച് സഹതാരങ്ങള്‍. എല്‍ബിഡബ്ല്യു അപീല്‍ നിരസിച്ചതിന് പിന്നാലെ ഫീല്‍ഡ് അംപയറുടെ അടുത്തേക്കെത്തിയ ഹസന്‍ അലി ബലമായി അംപയുടെ ചൂണ്ടുവിരല്‍ പിടിച്ച് ഉയര്‍ത്താന്‍ ശ്രമിച്ചതാണ് ചിരി പടര്‍ത്തിയത്. 

സല്‍മാന്‍ അലിക്കെതിരായ ഫുള്‍ ലെങ്ത് ബോള്‍ താരത്തിന്റെ പാഡില്‍ തട്ടിയതിന് പിന്നാലെയായിരുന്നു ഹസന്‍ അലിയുടെ രസകരമായി അപീല്‍. എന്നാല്‍ സല്‍മാന്‍ അലി ഔടല്ലെന്നായിരുന്നു ഫീല്‍ഡ് അംപയറുടെ തീരുമാനം.

Hasan Ali | എല്‍ബിഡബ്ല്യു അപീല്‍ നിരസിച്ചു; ഫീല്‍ഡ് അംപയറുടെ ചൂണ്ടുവിരല്‍ പിടിച്ച് ഉയര്‍ത്താന്‍ ശ്രമിച്ച് ഹസന്‍ അലി, വീഡിയോ


പിന്നാലെ അംപയറുടെ അടുത്തേക്ക് ഓടിയെത്തിയ ഹസന്‍ അലി അദ്ദേഹത്തിന്റെ ചൂണ്ടുവിരല്‍ തമാശരൂപേണ ബലമായി പിടിച്ച് ഉയര്‍ത്താന്‍ ശ്രമിച്ചു. ഇരുവരും പൊട്ടിച്ചിരിച്ചത് കണ്ട് സഹതാരങ്ങള്‍ക്കും ചിരി സഹിക്കാനായില്ല. 

വിന്‍ഡീസിനെതിരായ പരമ്പര നേട്ടത്തിനുശേഷം, ശ്രീലങ്കന്‍ ടെസ്റ്റ് പര്യടനത്തിന് തയ്യാറെടുക്കുന്ന 18 അംഗ ടീമിനെ അടുത്തിടെ പാകിസ്താന്‍ പ്രഖ്യാപിച്ചിരുന്നു. സാഹിദ് മെഹ്മൂദ്, സാജിദ് ഖാന്‍ എന്നിവര്‍ക്ക് പകരം സര്‍ഫ്രാസ് അഹ് മദ് നസീം ഖാന്‍ എന്നിവര്‍ മടങ്ങിയെത്തിയതാണ് ടീമിലെ പ്രകടമായ മാറ്റം.


 

Keywords:  News,World,international,Cricket,Sports,Player,Top-Headlines, Watch: Hasan Ali forcefully tries to raise umpire's finger after official turns down LBW appeal during intra-squad tie
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia