Follow KVARTHA on Google news Follow Us!
ad

Vishnu Unnikrishnan | 'പ്ലാസ്റ്റിക് സര്‍ജറി ഒന്നും വേണ്ടപ്പാ..'; ആരോഗ്യവിവരം അന്വേഷിച്ച ആരാധകര്‍ക്കായി ആശുപത്രിയില്‍നിന്നുള്ള ചിത്രം പങ്കുവച്ച് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍

Vishnu Unnikrishnan's post about his health#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കൊച്ചി: (www.kvartha.com) ആരോഗ്യവിവരം അന്വേഷിച്ച ആരാധകര്‍ക്കായി ആശുപത്രിയില്‍നിന്നുള്ള ചിത്രം പങ്കുവച്ച് ഷൂടിംഗിനിടെ പൊള്ളലേറ്റ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. തന്റെ നിലവിലെ ആരോഗ്യപുരോഗതി വിവരിച്ചു കൊണ്ട് വിഷ്ണു ഫേസ്ബുകിലാണ് ആശുപത്രി കിടക്കയില്‍നിന്ന് കുറിപ്പ് പങ്കിട്ടത്. തനിക്ക് പ്ലാസ്റ്റിക് സര്‍ജറി ഒന്നും വേണ്ടെന്ന് കുറിച്ചു കൊണ്ടാണ് വിഷ്ണു എത്തിയിരിക്കുന്നത്. 

'വെടിക്കെട്ട്' സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നിലവിളക്കിലെ എണ്ണ വീണ് കൈകള്‍ക്ക് പൊള്ളലേറ്റുവെന്നും. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വിഷ്ണു പറയുന്നു. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാല്‍ ഉടനെ ഷൂടിംഗ് പുനരാരംഭിക്കുമെന്നും വിഷ്ണു വ്യക്തമാക്കി.  

News,Kerala,State,Kochi,Entertainment,Cinema,Actor,Health,hospital,Treatment,Facebook,Social-Media, Vishnu Unnikrishnan's post about his health


വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക് കുറിപ്പ്:

'SAY NO TO PLASTIC' 

പ്ലാസ്റ്റിക് സര്‍ജറി ഒന്നും വേണ്ടപ്പാ...
പല പല വാര്‍ത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും വേണ്ടിയാണ് ഈ ഫോടോ പോസ്റ്റ് ചെയ്യുന്നത്. 'വെടിക്കെട്ട് ' സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നിലവിളക്കിലെ എണ്ണ വീണ് എന്റെ കൈകള്‍ക്ക് പൊള്ളലേറ്റു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാല്‍ ഉടനെ ഷൂടിംഗ് പുനരാരംഭിക്കും. എല്ലാവരുടെയും പ്രാര്‍ഥനയ്ക്കും സ്‌നേഹത്തിനും കരുതലിനും നന്ദി.. എല്ലാവരോടും സ്‌നേഹം.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന വെടിക്കെട്ട് എന്ന ചിത്രത്തിന്റെ ഷൂടിംഗിനിടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വൈപ്പിനില്‍വച്ച് താരത്തിന് കൈയില്‍ പൊള്ളലേറ്റത്. ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് വെടിക്കെട്ട്. സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നിരുന്നു. പിന്നാലെ ചിത്രീകരണവും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് വിഷ്ണുവിന് അപകടം സംഭവിച്ചത്.

 

Keywords: News,Kerala,State,Kochi,Entertainment,Cinema,Actor,Health,hospital,Treatment,Facebook,Social-Media, Vishnu Unnikrishnan's post about his health

Post a Comment