Follow KVARTHA on Google news Follow Us!
ad

Viral demo | ആഢംബരവും സാങ്കേതികവിദ്യയും ചേര്‍ന്ന് അമ്പരപ്പിക്കുന്ന ആകാശനൗക: 5,000 അതിഥികളുമായി പറക്കാന്‍ കഴിയുന്ന ഹോടെലായും വിമാനമായും ഉപയോഗിക്കാം; ഡെമോ വൈറൽ

Viral video: Hotel that 'never lands' set to fly 5,000 guests; demo leaves netizens baffled #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ആഢംബരത്തിന്റെയും വിസ്മയത്തിന്റെയും അവസാന വാക്കായി ഒരു ആകാശനൗക ഒരുങ്ങുന്നു. 5,000 അതിഥികളുമായി പറക്കാന്‍ കഴിയുന്ന നക്ഷത്ര ഹോടെലായും മറ്റെല്ലാ ആധുനിക സൗകര്യങ്ങളുമായും ഇത് നിങ്ങളെ അത്ഭുതപ്പെടുത്തും. വിമാനത്തില്‍ അതിഥികള്‍ക്ക് ആകാശത്തിന്റെ 360 കാഴ്ച ആസ്വദിക്കാം, വിനോദ ഡെക്, ഒരു ഷോപിംഗ് മോള്‍, സ്പോര്‍ട്സ് സെന്ററുകള്‍, റെസ്റ്റോറന്റുകള്‍, ബാറുകള്‍, കളിസ്ഥലങ്ങള്‍, സിനിമാശാലകള്‍, നീന്തല്‍ക്കുളങ്ങള്‍, വിവാഹ ഹോളുകള്‍, മീറ്റിംഗ് ഹോളുകള്‍ എന്നിവയും ഉണ്ടായിരിക്കും. ഫ്‌ലൈയിംഗ് ഹോടെലിന്റെ പ്രവര്‍ത്തനം എന്ന് മുതല്‍ ആരംഭിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ, ഈ ആശയം കണ്ട് സമൂഹമാധ്യമ ഉപയോക്താക്കള്‍ അന്തംവിട്ടിരിക്കുകയാണ്.
                
Viral video: Hotel that 'never lands' set to fly 5,000 guests; demo leaves netizens baffled, National, Newdelhi, News, Top-Headlines, Video, Viral, Hotel, Plane, Social-Media.

ഹാശിം അല്‍ ഗൈലിയാണ് ഈ സ്‌കൈ ക്രൂയിസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 5,000 അതിഥികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള , വലിയ ഭാരമില്ലാത്ത പൈലറ്റഡ് വിമാനമാണിത്. 20 ന്യൂക്ലിയര്‍ എൻജിനുകളുള്ള ജംബോ വിമാനം, യാത്രയിലുടനീളം എപ്പോഴും വായുവിലൂടെ സഞ്ചരിക്കും. അറ്റകുറ്റപ്പണികള്‍ പോലും വിമാനത്തില്‍ തന്നെ നടത്തുമെന്നാണ് ഹാശിം അല്‍-ഗൈലി പറയുന്നത്. 'ഇത്രയും സാങ്കേതികവിദ്യയുള്ളപ്പോള്‍ പൈലറ്റുമാരെ ആവശ്യമുണ്ടോ? ഇത് പൂര്‍ണമായും ഓടോമാറ്റിക് ആയിരിക്കും' അദ്ദേഹം വിശ്വസിക്കുന്നു. 'ഭാവിയിലെ യാത്ര സംവിധാനം' എന്നാണ് അല്‍-ഗൈലി വിമാനത്തെ വാഴ്ത്തിയത്.

നിങ്ങള്‍ സ്റ്റാര്‍ വാര്‍സും സൂപര്‍ഹീറോ കാര്‍ടൂണുകളും കണ്ടാണ് വളര്‍ന്നതെങ്കില്‍, വിമാനയാത്രയിലെ ഈ 'ഭീമന്‍ കുതിച്ചുചാട്ടം' കെട്ടുകഥയെ യാഥാർഥ്യമാക്കി മാറ്റാനുള്ള ധീരമായ ശ്രമമാണ്. 1966-ല്‍ ചാള്‍സ് സ്‌ട്രോസിന്റെ സംഗീതത്തിന്റെ തലക്കെട്ട് ഇതൊരു ആകാശക്കപ്പലാണ്, ഇതൊരു വിമാനമാണ്, ഇതൊരു ഹോടലാണ് എന്നായിരുന്നു. നിരവധി സൂപര്‍മാന്‍ സിനിമകള്‍ക്കും കാര്‍ടൂണുകള്‍ക്കും റഫറന്‍സിനായി വര്‍ഷങ്ങളായി ഇത് ഉപയോഗിച്ചു. എന്നാല്‍ പറക്കുന്ന ഒരു ഹോടലിനെക്കുറിച്ച് ആദ്യമായാണ് കേള്‍ക്കുന്നത്.

'മാഹാദുരന്തങ്ങളുണ്ടാകുമ്പോള്‍ ലോകത്തുള്ള കോടീശ്വരന്മാരെല്ലാം ഒളിക്കാന്‍ പോകുന്നത് ഇവിടെയായിരിക്കും, എല്ലാവരും മാഡ് മാക്സ് ശൈലിയില്‍ പരസ്പരം പോരടിക്കുമ്പോള്‍ ആകാശനൗകയിലുള്ളവര്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ചുറ്റി സഞ്ചരിക്കുന്നു,' ഒരു സാമൂഹ്യ മാധ്യമ ഉപയോക്താവ് എഴുതി. 'ലെഗ് സ്‌പേസിലേക്കും ലോഞ്ചിലേക്കും പ്രവേശനവുമില്ലാത്ത ഏറ്റവും താഴ്ന്ന ഡെകിലേക്ക് എനിക്കൊരു ടികറ്റ് വാങ്ങാന്‍ കഴിയും' വേറൊരാൾ പരിഹസിച്ചു.

അല്‍-ഗൈലി ഒരു യെമന്‍ ശാസ്ത്ര ആശയവിനിമയക്കാരനും ഗ്രാഫിക്‌സ് വീഡിയോ നിര്‍മാതാവുമാണ്. ശാസ്ത്രീയ മുന്നേറ്റങ്ങളെക്കുറിച്ചുള്ള ഇന്‍ഫോഗ്രാഫിക്സിനും വീഡിയോകള്‍ക്കും അദ്ദേഹം പ്രശസ്തനാണ്. സയന്‍സ് കമ്യൂണികേഷനിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സയന്‍സ് വാര്‍ത്താ ഉറവിടങ്ങളുടെയും സാമൂഹ്യ മാധ്യമ ഉപയോക്താക്കളുടെയും ശ്രദ്ധ നേടിയിരുന്നു.

Keywords: Viral video: Hotel that 'never lands' set to fly 5,000 guests; demo leaves netizens baffled, National, Newdelhi, News, Top-Headlines, Video, Viral, Hotel, Plane, Social-Media.
< !- START disable copy paste -->

Post a Comment