Follow KVARTHA on Google news Follow Us!
ad

Re-auction fixed | ഗുരുവായൂര്‍ ക്ഷേത്രത്തിന് മഹീന്ദ്ര കംപനി വഴിപാടായി നല്‍കിയ ഥാര്‍ ജീപ് ലേലത്തില്‍ പോയി; ലഭിച്ചത് റെകോര്‍ഡ് തുക

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thrissur,News,Guruvayoor Temple,Vehicles,Auction,Trending,Kerala,
തൃശൂര്‍: (www.kvartha.com) ഗുരുവായൂര്‍ ക്ഷേത്രത്തിന് മഹീന്ദ്ര കംപനി വഴിപാടായി നല്‍കിയ ഥാര്‍ ജീപ് ഒടുവില്‍ ലേലത്തില്‍ പോയി. റെകോര്‍ഡ് തുകയാണ് ജീപിന് ലഭിച്ചത്. ദുബൈയിലെ ബിസിനസുകാരന്‍ വിഘ്‌നേഷ് വിജയകുമാര്‍ 43 ലക്ഷം രൂപയ്ക്കാണ് ഥാര്‍ ലേലത്തില്‍ പിടിച്ചത്. കഴിഞ്ഞ ഡിസംബര്‍ നാലിനു വഴിപാടായി ലഭിച്ച വാഹനം ഡിസംബര്‍ 18ന് തന്നെ ലേലം ചെയ്തിരുന്നു.

Vignesh Vijayakumar now owns Thar donated to Guruvayur, re-auction fixed at Rs 43 lakh, Thrissur, News, Guruvayoor Temple, Vehicles, Auction, Trending, Kerala

അമല്‍ മുഹമ്മദ് അലി എന്ന പ്രവാസി വ്യവസായി 15.10 ലക്ഷം രൂപയ്ക്കാണ് അന്നു കാര്‍ ലേലത്തിനെടുത്തത്. അമല്‍ മുഹമ്മദ് അലി എന്ന പ്രവാസി വ്യവസായിക്ക് വേണ്ടി സുഭാഷ് പണിക്കര്‍ എന്ന വ്യക്തി മാത്രമാണ് അന്ന് ലേലത്തില്‍ പങ്കെടുത്തത്. എന്നാല്‍, ഒരാള്‍ മാത്രം പങ്കെടുത്ത ലേലത്തിനെതിരെ ഹിന്ദുസേവാ സംഘം ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ ലേലം റദ്ദാക്കി വീണ്ടും ലേലം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

15 പേര്‍ പങ്കെടുത്ത ലേലത്തില്‍ ആദ്യ റൗന്‍ഡില്‍ തന്നെ ലേലത്തുക 33 ലക്ഷം കടന്നു. മഞ്ജുഷ എന്നയാള്‍ 40.50 ലക്ഷം രൂപയ്ക്ക് ലേലം വിളിച്ചതോടെ ലേലം ഉറച്ചെന്നു കരുതിയെങ്കിലും വിഘ്‌നേഷ് വിജയകുമാര്‍ വിളിച്ച 43 ലക്ഷത്തിനു ഥാര്‍ ഉറപ്പിച്ചു. ലേലത്തുകയ്ക്ക് പുറമെ ജിഎസ്ടിയും അടയ്‌ക്കേണ്ടി വരും.

Keywords: Vignesh Vijayakumar now owns Thar donated to Guruvayur, re-auction fixed at Rs 43 lakh, Thrissur, News, Guruvayoor Temple, Vehicles, Auction, Trending, Kerala.

Post a Comment