Adoor Narendran | ആദ്യകാല ചലച്ചിത്ര നടനും എന്‍സിപി നേതാവുമായ അടൂര്‍ നരേന്ദ്രന്‍ അന്തരിച്ചു
Jun 5, 2022, 13:40 IST
പത്തനംതിട്ട: (www.kvartha.com) ആദ്യകാല ചലച്ചിത്ര നടനും എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതിയിലെ മുതിര്‍ന്ന അംഗവുമായ അടൂര്‍ നരേന്ദ്രന്‍ അന്തരിച്ചു. 76 വസായിരുന്നു. 45 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആറടി മണ്ണിന്റെ ജന്‍മിയാണ് നരേന്ദ്രന്റെ ആദ്യ ചിത്രം.
ഐഎന്‍എല്‍സി സംസ്ഥാന വൈസ് പ്രസിഡന്റ്, അടൂര്‍ അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, അടൂര്‍ ടൗണ്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എസ് കൊല്ലം ജില്ലാ സെക്രടറി കൂടിയായിരുന്നു.
നീലകണ്ണുകള്‍, മാന്യശ്രീ വിശ്വാമിത്രന്‍, ജീവിതം ഒരു ഗാനം, ചാരവലയം, മലയത്തിപ്പെണ്ണ്, വാടകഗുണ്ട, ക്രൈംബ്രാഞ്ച്, ക്രൂരന്‍, ചുവപ്പുനാട തുടങ്ങിയവയാണ് മറ്റ് സിനിമകള്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.