SWISS-TOWER 24/07/2023

VD Satheesan said | പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം നിയമസഭയില്‍ നടന്നുവെന്ന് വിഡി സതീശന്‍, നിയമസഭാ തിങ്കളാഴ്ച പിരിഞ്ഞു; മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

  തിരുവനന്തപുരം: (www.kvartha.com) പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം നിയമസഭയില്‍ നടന്നുവെന്ന് വിഡി സതീശന്‍. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നും ഇതിന് മന്ത്രിമാരും ഭരണപക്ഷ എംഎല്‍എമാരുമാണ് നേതൃത്വം നല്‍കിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Aster mims 04/11/2022
  
VD Satheesan said | പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം നിയമസഭയില്‍ നടന്നുവെന്ന് വിഡി സതീശന്‍, നിയമസഭാ തിങ്കളാഴ്ച പിരിഞ്ഞു; മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണം

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തര വേളയില്‍ പ്ലകാര്‍ഡുകളും ബാനറുകളുമായി എത്തി, കടുത്ത പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയതോടെ നിര്‍ത്തിവെച്ച സഭ തിങ്കളാഴ്ചത്തെ യോഗം
പിരിഞ്ഞു.

ലോക കേരളസഭ നടക്കുമ്പോള്‍ പാസ് ഇല്ലാതെ അനിത പുല്ലയില്‍ നിയമസഭയില്‍ എത്തിയത് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു എന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണവുമേര്‍പെടുത്തിയെന്നും ആരോപണമുണ്ട്. ഇതിന് പിന്നാലെ സഭയില്‍ സുരക്ഷ ശക്തമാക്കുമെന്ന് സ്പീകറുടെ ഓഫീസ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി മീഡിയ റൂമില്‍ ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും കടുത്ത നിയന്ത്രണവുമേര്‍പെടുത്തിയതായാണ്  റിപോര്‍ട്.

പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങള്‍ പുറത്തുവരാതിരിക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് പ്രതിപക്ഷ ആരോപണം. അതോടൊപ്പം, സഭ ആരംഭിച്ച ഉടനെ ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സഭ ടി വിയില്‍ കാണിക്കാതെ ഭരണപക്ഷ അംഗങ്ങളുടെ ദൃശ്യങ്ങള്‍ മാത്രമാണ് സംപ്രേക്ഷണം ചെയ്തതെന്നും പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതെന്നും മന്ത്രി വീണ ജോര്‍ജിന്റെ സ്റ്റാഫില്‍പെട്ട ആളുടെ നേതൃത്വത്തിലാണ് ഓഫിസ് അടിച്ചു തകര്‍ത്തതെന്നും ഇതുവരെ പ്രതിചേര്‍ത്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Keywords:   VD Satheesan said that attempt to suppress the voice of the Opposition in the Assembly, News, Kerala, Top-Headlines, Opposition leader, Assembly, Media, Thiruvananthapuram, MLA, Ministers, Report, Television, Chief Minister, Office, Rahul Gandhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia