SWISS-TOWER 24/07/2023

Mother and Daughter Molested | ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ യുവതിയെയും 6 വയസുള്ള മകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി; കുറ്റവാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ്

 


ADVERTISEMENT


ഡെറാഡൂന്‍: (www.kvartha.com) ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ യുവതിയെയും ആറ് വയസുള്ള മകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ റൂര്‍കിയില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. 

രാത്രി മറ്റു വാഹനങ്ങളൊന്നും കിട്ടാതെ വഴിയരികില്‍നിന്ന യുവതിക്കും മകള്‍ക്കും സോനു എന്നൊരാള്‍ കാര്‍ നിര്‍ത്തി ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്ന് എസ്പി പരമേന്ദ്ര ഡോവല്‍ മാധ്യമങ്ങളോട് പറഞ്ഞു. 
Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: തീര്‍ഥാടനത്തിനുശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് യുവതിക്കും മകള്‍ക്കും കൊടുംക്രൂരത നേരിടേണ്ടിവന്നത്. സോനുവിനൊപ്പം അയാളുടെ സുഹൃത്തുക്കളും കാറില്‍ ഉണ്ടായിരുന്നു. യാത്രയ്ക്കിടെ യുവതിയെയും ആറുവയസുള്ള മകളെയും പ്രതികള്‍ കൂട്ടബലാത്സംഗിനിരയാക്കിയശേഷം കനാലിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. പാതിരാത്രിയില്‍ ഒരു വിധത്തില്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് യുവതി തനിക്ക് നേരിട്ട ദുരനുഭവം അറിയിച്ചത്. 

Mother and Daughter Molested  | ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ യുവതിയെയും 6 വയസുള്ള മകളെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി; കുറ്റവാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ്


വാഹനം ഓടിച്ചിരുന്നയാളിന്റെ പേര് സോനു എന്നയായിരുന്നുവെന്ന് മാത്രമാണ് യുവതിക്ക് അറിവുള്ളത്. കാറില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്നതില്‍ യുവതിക്ക് വ്യക്തതയുണ്ടായിരുന്നില്ല. ഇരുവരും ബലാത്സംഗത്തിന് ഇരയായതായി വൈദ്യ പരിശോധനയില്‍ വ്യക്തമായി. ഇരുവരെയും റൂര്‍കിയിലെ താലൂക് ആശുപത്രിയില്‍ പ്രവേശിച്ചു. കുറ്റവാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Keywords:  News,National,India,Dehra Dun,Molestation,Complaint,Police,Local-News, Uttarakhand: Woman, 6-year-old daughter molested in moving car
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia