ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പലതവണ ഉപയോഗിക്കാന്‍ കഴിയുന്ന തുണി സഞ്ചികള്‍ ഉൾപെടെയുള്ള നിരവധി മറ്റ് സംവിധാനങ്ങൾ യൂനിയന്‍ കോപ് നല്‍കുന്നതിനാല്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അഡ്മിന്‍ അഫയേഴ്സ് ഡയറക്ടര്‍ മുഹമ്മദ് ബെറിഗാഡ് അല്‍ ഫലസി പറഞ്ഞു. ഇവ കഴുകി പുനരുപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബൈ എക്‌സിക്യൂടീവ് കൗൺസിലിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഈ വർഷം ജൂലൈ ആദ്യം ദുബൈയിലെ എല്ലാ യൂനിയൻ കോപ് സ്റ്റോറുകളിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു. പരിസ്ഥിതി സംരക്ഷിക്കാനും സമൂഹത്തില്‍ പ്ലാസ്റ്റിക് ബാഗുകള്‍ കുറയ്ക്കുന്ന ആശയത്തിന് തുടക്കമിടാനും പ്ലാസ്റ്റിക് ബാഗുകള്‍ പരിസ്ഥിതിക്ക് ഏല്‍പിക്കുന്ന ആഘാതവും നാശവും കുറയ്ക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇതോടെ ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കുന്ന ആദ്യ ഏജന്‍സിയും സെയില്‍സ് ഔട് ലെറ്റുമായി യൂനിയന്‍ കോപ് മാറും.
പ്ലാസ്റ്റിക് സഞ്ചികൾ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കുക, വ്യക്തിപരവും സാമൂഹികവുമായ സംരംഭങ്ങളെ പിന്തുണയ്ക്കുക, പരിസ്ഥിതിയോട് സാമൂഹിക ഉത്തരവാദിത്തം പ്രകടമാക്കുക, നിലവിൽ ഉപയോഗിക്കുന്ന ബാഗുകൾക്ക് ബദൽ പരിഹാരങ്ങൾ ഉപഭോക്താക്കളെ പരിചയപ്പെടുത്തുക, പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗവും ശേഖരണവും സംബന്ധിച്ച ഉപഭോക്തൃ സ്വഭാവം മാറ്റുക എന്നിവയും യൂനിയന്‍ കോപ് ലക്ഷ്യം വെക്കുന്നു.
ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതില്‍ നിന്ന് ആരംഭിച്ച് അവര്‍ക്ക് പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം മറ്റൊന്ന് നല്‍കുകയും ചെയ്യുമെന്ന് മുഹമ്മദ് ബെറിഗാഡ് അല്‍ ഫലസി അറിയിച്ചു. പദ്ധതി ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിന് സമഗ്രമായ ആസൂത്രണം നടത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കിയ ശേഷം ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കാനും അത് അനുസരിച്ച് ഉപഭോക്താക്കളുടെ ഹാപിനസ് ഗോളിലേക്ക് എത്താനും യൂനിയന്‍ കോപ് മികച്ച ജാഗ്രതയാണ് പുലർത്തുക.
പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക ആഘാതങ്ങൾ കുറയ്ക്കുന്നതിനും ദോഷകരമായ പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളെ ഒഴിവാക്കുന്നതിനും ലോകം മുഴുവന്‍ സുസ്ഥിര രീതികളിലേക്ക് നീങ്ങേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: News, World, Top-Headlines, Environment, Environmental problems, Dubai, Gulf, UAE, Shop, Union Coop, Plastic, Union Coop to Limit Single-use Plastic Shopping Bags.
< !- START disable copy paste -->