Uma Thomas | 25,016 വോടിന്റെ ലീഡ് നേടി ചരിത്ര ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക്; വിജയം പിടി തോമസിന് സമര്‍പിക്കുന്നുവെന്നും കൂടെ നിന്നവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നുവെന്നും ഫല പ്രഖ്യാപനത്തിനുശേഷം ഉമാതോമസ്
Jun 3, 2022, 13:38 IST
തൃക്കാക്കര: (www.kvartha.com) ഒരു മാസത്തോളം നീണ്ട ഹൈ വോള്‍ടേജ് പ്രചാരണത്തിന് ശേഷം തൃക്കാക്കരയില്‍ ചരിത്ര വിജയം നേടിയിരിക്കയാണ് പിടി തോമസിന്റെ പ്രിയ പത്‌നി ഉമ തോമസ്. വോടെണ്ണല്‍ എണ്ണിത്തുടങ്ങി അഞ്ചാം റൗന്‍ഡ് ആയപ്പോള്‍ തന്നെ ലീഡ് നില അഞ്ചക്കം കടന്നിരുന്നു. ഏഴാം റൗന്‍ഡില്‍ പിടി തോമസിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടക്കുകയും ചെയ്തു.
പന്ത്രണ്ട് റൗന്‍ഡുകളും എണ്ണിത്തീര്‍ന്നപ്പോള്‍ 72770 വോടുകള്‍ നേടിയാണ് പി ടി തോമസിന്റെ പിന്‍ഗാമിയായി മത്സരിച്ച ഉമ തോമസിന്റെ മിന്നും വിജയം. 25,016 വോടുകളുടെ, അതായത് കാല്‍ലക്ഷം പിന്നിട്ട വോടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ തോമസിന്റെ വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് 47,754 വോടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന് 12957 വോടുകളാണ് കിട്ടിയത്.
തെരഞ്ഞെടുപ്പുഫലം അറിഞ്ഞശേഷം യു ഡി എഫ് നേതാക്കള്‍ക്കൊപ്പം പുറത്തുവന്ന ഉമാ തോമസിനെ മാധ്യമ പ്രവര്‍ത്തകര്‍ വളഞ്ഞു. വിജയം തന്റെ പിടിക്ക് സമര്‍പ്പിക്കുന്നുവെന്നാണ് ഉമ പറഞ്ഞത്. ഇത് ചരിത്ര വിജയമാണെന്നും അവര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സൗഭാഗ്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ പരിഹാസത്തിനുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് വിധിയെന്നും ഉമ തിരിച്ചടിച്ചു.
തൃക്കാക്കര തന്റെ കൂടെ നിന്നതില്‍ അവര്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ മുതല്‍ താഴെതട്ടിലുള്ള പ്രവര്‍ത്തകരെല്ലാം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതാണ് തന്റെ വിജയത്തിന് കാരണമെന്നും അവരോടെല്ലാം ഈ അവസരത്തില്‍ താന്‍ നന്ദി പറയുന്നുവെന്നും ഉമ പറഞ്ഞു.
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍, വിഡി സതീശന്‍, കെ സുധാകരന്‍ തുടങ്ങിയ നേതാക്കളുടെ പേരുകള്‍ അവര്‍ എടുത്തുപറഞ്ഞു. അഞ്ചു രൂപ കൊടുത്ത് പാര്‍ടിയില്‍ മെമ്പര്‍ ഷിപ് എടുത്ത പ്രവര്‍ത്തകര്‍ വരെ തന്റെ വിജയത്തിനുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചുവെന്നും ഉമ പറഞ്ഞു.
ജോ ജോസഫിന് എതിരെയല്ല പിണറായി വിജയനും കൂട്ടര്‍ക്കുമെതിരെയായിരുന്നു മത്സരം. യുഡിഎഫിന്റെയു കൂട്ടരുടെയും ചരിത്ര വിജയമാണ് ഇതെന്നും ഉമ പറഞ്ഞു. 'ഇത് ശരിക്കും യുഡിഎഫിന്റെ വിജയമാണ്, ചരിത്രവിജയമാണ്. ജനപക്ഷപരമായ വികസനമാണ് വേണ്ടതെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു.
പി ടിയെ നെഞ്ചിലേറ്റിയ തൃക്കാക്കരക്കാരാണ് എന്നെ കാത്തു രക്ഷിച്ചത്. പി ടി എത്രത്തോളമായിരുന്നു അവരുടെ നെഞ്ചിലെന്ന് എനിക്ക് അറിയാമായിരുന്നു. എന്നെയും അവര്‍ നെഞ്ചിലേറ്റി എന്നതില്‍ വലിയ സന്തോഷമുണ്ട്. നൂറു ശതമാനം ആത്മാര്‍ഥതയോടെ എന്നും ഞാന്‍ ആവര്‍ക്കൊപ്പം ഉണ്ടാകും. അവരെന്നെ നയിക്കും.
ഉജ്വല വിജയം തന്നെ ഉണ്ടാകുമെന്ന് നേരത്തെ കരുതിയിരുന്നു. എല്‍ഡിഎഫിനെ 99ല്‍ നിര്‍ത്താന്‍ എനിക്ക് കഴിയുന്നതൊക്കെ ചെയ്യുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ഈ ഭരണകൂടത്തിന് എതിരെയുള്ള മറുപടിയാണ് ഈ വിജയം.' ഉമ തോമസ് പറഞ്ഞു.
ഉമ കൂടി എത്തുന്നതോടെ കോണ്‍ഗ്രസിന്റെ രണ്ട് വനിതകളാണ് ഇനി നിയമസഭയില്‍ ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നത്. ഇതുവരെ കെ കെ രമ മാത്രമായിരുന്നു നിയമസഭയില്‍ കോണ്‍ഗ്രസിന്റെ വനിതാ സാന്നിധ്യം.
Keywords: Uma Thomas Response on Thrikkakara By- Election victory, Kochi, News, By-election, Media, Winner, Congress, Kerala.

കാര്‍ടൂണ്‍ - നവാസ് കോണോംപാറ
Keywords: Uma Thomas Response on Thrikkakara By- Election victory, Kochi, News, By-election, Media, Winner, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.