4-Day Week Work | ആഴ്ചയിൽ 4 ദിവസം മാത്രം ജോലി; 3 ദിവസം അവധി! യുകെയിലെ വിവിധ സ്ഥാപനങ്ങൾ മുഴുവൻ ശമ്പളത്തോടെ പുതിയ രീതിയിലേക്ക്; തുടക്കത്തിൽ പഠനം

 


ലൻഡൻ: (www.kvartha.com) ആഴ്ചയിൽ നാല് ദിവസത്തെ ജോലിയും മൂന്ന് ദിവസത്തെ അവധിയും ആയാൽ എങ്ങനെയുണ്ടാവും. ജീവനക്കാരുടെ ജീവിതത്തിലും കംപനിയുടെ വളർചയിലും പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് വിദഗ്ധർ പറയുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം പല പാശ്ചാത്യ കംപനികളും സമാനമായി ചിന്തിക്കുന്നു. എന്നിരുന്നാലും, ഇത് ഉടനടി സ്വീകരിക്കാൻ കംപനികൾ തയ്യാറല്ല. ആഴ്ചയിലെ നാല് ദിവസത്തെ ജോലിയുടെ ഗുണദോഷങ്ങളും ഇപ്പോൾ അവർ വിലയിരുത്തുകയാണ്.
         
4-Day Week Work | ആഴ്ചയിൽ 4 ദിവസം മാത്രം ജോലി; 3 ദിവസം അവധി! യുകെയിലെ വിവിധ സ്ഥാപനങ്ങൾ മുഴുവൻ ശമ്പളത്തോടെ പുതിയ രീതിയിലേക്ക്; തുടക്കത്തിൽ പഠനം

യുകെയിലെ വിവിധ മേഖലകളിലുള്ള ആയിരക്കണക്കിന് ജീവനക്കാർ തിങ്കളാഴ്ച മുതൽ ആഴ്‌ചയിൽ അഞ്ച് ദിവസത്തിന് പകരം നാല് ദിവസത്തേക്ക് മുഴുവൻ ശമ്പളത്തിലും ജോലി ചെയ്തുകൊണ്ട് ഒരു പ്രധാന ആഗോള പഠനത്തിൽ പങ്കെടുക്കുന്നു. ഡിസംബർ വരെയുള്ള ആറ് മാസത്തെ ജീവനക്കാരുടെ ഉൽപാദനക്ഷമതയും ക്ഷേമവും വിലയിരുത്താനാണ് ലക്ഷ്യമിടുന്നത്. മൂവായിരത്തിലധികം ജീവനക്കാർ പങ്കെടുക്കുന്ന ആറ് മാസത്തെ പഠനത്തിൽ, ശമ്പളം വെട്ടിക്കുറയ്ക്കാതെ ആഴ്ചയിൽ നാല് ദിവസം അവർ ജോലി ചെയ്യും. ബാങ്കിംഗ്, കെയർ, ഫിനാൻഷ്യൽ സർവീസസ്, ഐടി, നിയമ പരിശീലനം, ഹൗസിംഗ്, ഓടോമോടീവ് സപ്ലൈ സേവനങ്ങൾ, റീടെയിൽ, ആനിമേഷൻ സ്റ്റുഡിയോകൾ, നിർമാണം, റിക്രൂട് മെന്റ്, ഭക്ഷണ പാനീയങ്ങൾ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ 70-ലധികം കംപനികൾ ഇതിന്റെ ഭാഗമാവുന്നു.

'മഹാമാരി ജോലിയെക്കുറിച്ചും ആളുകൾ അവരുടെ ജീവിതം എങ്ങനെ ക്രമീകരിക്കുന്നുവെന്നതിനെക്കുറിച്ചും വളരെയധികം ചിന്തിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു. ഞങ്ങളുടെ ജീവനക്കാരുടെ ജീവിതവും മാനസികാരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്ന ലോകത്തിലെ പുരോഗമനപരമായ മാറ്റത്തിന്റെ ഭാഗമാകുന്നതിനാണ് ഞങ്ങൾ ഇത് ചെയ്യുന്നത്', നോർത് ലൻഡനിലെ പ്രഷർ ഡ്രോപ് ബ്രൂവറിയുടെ സഹസ്ഥാപകൻ സാം സ്മിത്ത് പറഞ്ഞു.

Keywords:  News, World, Top-Headlines, London, England, Job, Workers, Banking, Food, People, 4-Day Week Work, UK Firms Begin 4-Day Working Week With Full Pay Pilot Scheme.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia