Accidental Death | സ്‌കൂളിലേക്ക് പോകുന്നതിനിടെ വാഹനാപകടം; 2 വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
Jun 1, 2022, 18:41 IST
ഫുജൈറ: (www.kvartha.com) യുഎഇയില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ റോഡപകടത്തില്‍ മരിച്ചു. ഫുജൈറയില്‍ ബുധനാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ രണ്ട് സ്വദേശി കുട്ടികളാണ് മരിച്ചത്. അല്‍ സെയ്ജി ഏരിയയിലാണ് സംഭവം.
കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെടുകയായിരുന്നു. കാറില്‍ ആകെ ഏഴുപേരാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍, അഞ്ചു വയസിനും 11 വയസിനും ഇടയിലുള്ള അഞ്ച് കുട്ടികള്‍, ആയ എന്നിവരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ അല്‍ ദൈദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ 6.30 തിനാണ് വാഹനാപകടം സംബന്ധിച്ച വിവരം ഓപറേഷന്‍സ് റൂമില്‍ ലഭിച്ചതെന്നും 7.15 ഓടെ പരിക്കേറ്റവരെ അല്‍ ദൈദ് ആശുപത്രിയിലെത്തിച്ചതായും പൊലീസ് അറിയിച്ചു. എന്നാല്‍ രണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അല്‍ ദൈദിലെ താമസക്കാരായ കുട്ടികളായ അഞ്ചും ഏഴും വയസുള്ള കുട്ടികളാണ് മരിച്ചത്.
ഒരു സ്ത്രീ ഓടിച്ചിരുന്ന കാറുമായാണ് കുട്ടികള്‍ സഞ്ചരിച്ച വാഹനം ഇടിച്ചതെന്നും അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും ഫുജൈറ പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.