ലോകത്ത് 30 രാജ്യങ്ങളിലായി ഇതുവരെ 550 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മേയ് 24നാണ് യുഎഇയില്‍ ആദ്യ മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. പടിഞ്ഞാറന്‍ ആഫ്രികയില്‍ നിന്ന് എത്തിയ 29 വയസ്സുകാരിക്കാണ് രോഗം പിടിപെട്ടത്. തുടര്‍ന്ന് 29ന് മൂന്നു പേര്‍ക്കും ജൂണ്‍ ഒന്നിന് നാലു പേര്‍ക്കും കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെ എട്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
യാത്രയിലും ഒത്തുചേരലിലും മതിയായ ആരോഗ്യസുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ഥിച്ചു.
പകര്‍ച വ്യാധിയെ നേരിടാന്‍ രാജ്യം സജ്ജമാണെന്നും ആശങ്ക വേണ്ട, ജാഗ്രത മതിയെന്നും മന്ത്രാലയം അറിയിച്ചു. കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും വിവരങ്ങള്‍ക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും ആവശ്യപ്പെട്ടു.
രോഗബാധിതരുമായി അടുത്ത് ഇടപഴകിയവര്‍ 21 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗബാധിതരെ സുഖപ്പെടുംവരെ ആശുപത്രിയിലാക്കും. സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഹോം ക്വാറന്റൈന്‍ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിരീക്ഷണം ശക്തമാക്കും.
സംശയാസ്പദമായ കേസുകള്‍ വിവിധ എമിറേറ്റുകളിലെ സര്‍കാര്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വിഭാഗത്തില്‍ പ്രവേശിപ്പിക്കും. സ്വകാര്യ ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ വിവരങ്ങള്‍ സര്‍കാരിനെ അറിയിക്കുകയും സര്‍കാര്‍ ഐസൊലേഷനിലേക്കു മാറ്റുകയും ചെയ്യണമെന്നാണ് നിര്‍ദേശം. അബൂദബി എമിറേറ്റില്‍ അല്‍റഹ്ബ ഹോസ്പിറ്റല്‍, അല്‍ഐന്‍ ഹോസ്പിറ്റല്‍, ലിവ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ ഐസൊലേഷന്‍ സെന്ററിലേക്ക് രോഗികളെ മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞു.
Keywords: UAE reports three more Monkey pox cases, Abu Dhabi, UAE, Patient, Report, Treatment, Trending, Gulf, World.