കോഴിക്കോട്: (www.kvartha.com) കളിക്കളത്തില്‍ നിന്ന് പുഴയിലേക്കിറങ്ങിയ രണ്ട് കുട്ടികളില്‍ ഒരു കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന കുട്ടിയെ പുഴയില്‍ കാണാതാവുകയും ചെയ്ത സംഭവത്തില്‍ ഞെട്ടലോടെ നാദാപുരം മുടവന്തേരി ഈസ്റ്റ് ഗ്രാമം. ബുധനാഴ്ച സ്‌കൂള്‍ പ്രവേശനത്തിനുള്ള സ്വപ്നങ്ങള്‍ ബാക്കിവച്ചാണ് രണ്ടുപേരും അപകടത്തില്‍ പെട്ടത്. മുടവന്തേരി കൊയിലോത്ത് മൊയ്തുവിന്റെ മകന്‍ മുഹമ്മദ് (12) ആണ് മരിച്ചത്. ദാറുല്‍ ഹുദ പാറക്കടവ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ്. കൂടെ പുഴയില്‍ വീണ മിസ് അബി (13) നായുള്ള തിരച്ചില്‍ തുടരുകയാണ്.
ചൊവ്വാഴ്ച രാവിലെ ചെക്യാട് ഉമ്മളത്തൂര്‍ പുഴയിലാണ് സംഭവം. സമീപത്ത് അലക്കുകയായിരുന്ന സ്ത്രീയാണ് കുട്ടികളെ ഒഴുക്കില്‍പ്പെട്ട നിലയില്‍ കണ്ടത്. പുഴയുടെ സമീപത്ത് കളിക്കുകയായിരുന്ന മുതിര്‍ന്നവര്‍ കുട്ടികളോട് പുഴയിലേക്ക് പോകരുതെന്ന് വിലക്കിയിരുന്നു. എന്നാല്‍ ഇത് വകവെക്കാതെ കുട്ടികള്‍ ഇറങ്ങി ഒഴുക്കില്‍ പെടുകയായിരുന്നു.
ഇവരുടെ ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സമീപത്തുനിന്ന് മുഹമ്മദിനെ പുറത്തെടുത്തു. മുഹമ്മദിന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം മിസ്അബിനായുള്ള തിരച്ചില്‍ രാത്രി പത്തുവരെ തുടര്‍ന്നു.
Keywords: Kozhikode, Kerala, News, Top-Headlines, Children,Found Dead, Drowned, River, Nadapuram, Students, Hospital, Two children missing in river, one died.
Student drowned to death | കളിക്കാനിറങ്ങിയ രണ്ടു കുട്ടികളെ പുഴയില്‍ കാണാതായി; ഒരുകുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി, ഞെട്ടലോടെ മുടവന്തേരി ഈസ്റ്റ് ഗ്രാമം
Two children missing in river, one died#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ