Fight over Instagram post | 'ഇന്‍സ്റ്റാഗ്രാം പോസ്റ്റിനെച്ചൊല്ലി തർക്കം; 2 പേര്‍ക്ക് കുത്തേറ്റു'; നില ഗുരുതരം

 


ലക്‌നൗ: (www.kvartha.com) ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റിനെ ചൊല്ലിയുണ്ടായ ചെറിയ തര്‍ക്കം അക്രമാസക്തമായതിനെ തുടര്‍ന്ന് രണ്ട് ആണ്‍കുട്ടികള്‍ക്ക് കുത്തേറ്റതായി പൊലീസ്. ഗാസിയാബാദ് ജില്ലയിലെ മുഹമ്മദ് റാഖിബ് (17), സുഹൃത്ത് മുഹമ്മദ് റൈഹാൻ(18) എന്നിവര്‍ക്കാണ് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു. കോട് വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്.
      
Fight over Instagram post | 'ഇന്‍സ്റ്റാഗ്രാം പോസ്റ്റിനെച്ചൊല്ലി തർക്കം; 2 പേര്‍ക്ക് കുത്തേറ്റു'; നില ഗുരുതരം

കുത്തേറ്റവരും സംശയാസ്പദമായ ഒരു കൂട്ടം ആളുകളും തമ്മില്‍ ഇന്‍സ്റ്റാഗ്രാമില്‍ ചെറിയ തര്‍ക്കം ഉണ്ടായെന്നും അത് വാക്കേറ്റത്തിലേക്ക് നയിക്കുകയും കത്തിക്കുത്തില്‍ കലാശിക്കുകയും ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ട് പേരെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയും അവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് വിവരം.

സംഘര്‍ഷത്തിന് ശേഷം കുത്തേറ്റവരും ഒപ്പമുണ്ടായിരുന്നവരും പൊലീസ് സ്റ്റേഷനിലെത്തി. ആഴത്തിലുള്ള മുറിവുകളേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായപ്പോള്‍ ഡെല്‍ഹിയിലെ ജിടിബി ആശുപത്രിയിലേക്ക് മാറ്റി. സാമൂഹ്യ മാധ്യമ പോസ്റ്റിന്റെ പേരിലാണ് റാകിബിനെയും റെഹാനെയും ആക്രമിച്ചതെന്ന് സംശയിക്കുന്നു. അതേസമയം, അക്രമം നടത്തിയ സംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും പൊലീസ് സൂപ്രണ്ട് നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു.

Keywords: Two assaulted in Ghaziabad after groups fight over Instagram post, National, Lucknow, News, Top-Headlines, Assault, Police, Instagram, Post, Police Station, Social Media, Stabbed.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia