Follow KVARTHA on Google news Follow Us!
ad

Section144 imposed | ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് ചിറ്റോര്‍ഗഡില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു; സ്ഥലത്ത് പൊലീസ് സേനയെ വിന്യസിച്ചു

Tension in Chittorgarh after the murder of RSS worker; Section144 imposed#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ജയ്പൂര്‍: (www.kvartha.com) രാജസ്താനിലെ ചിറ്റോര്‍ഗഡില്‍ ആര്‍എസ്എസ് കണ്‍വീനറുടെ കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. സ്ഥലത്ത് പൊലീസ് സേനയെ വിന്യസിച്ചു. ആര്‍എസ്എസ് കണ്‍വീനര്‍ രത്ന സോണി ഒരു സാമൂഹിക പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് കൊല്ലപ്പെട്ടതെന്ന് റിപോര്‍ടുകള്‍ പറയുന്നു.
  
Jaipur, Rajasthan, India, National, News, Top-Headlines, RSS, Leader, Murder, Police, Case, Injured, Death, Murder Case, Tension in Chittorgarh after the murder of RSS worker; Section144 imposed.

വഴക്കിനെ തുടര്‍ന്ന് മറ്റൊരു സമുദായത്തിലെ ചില യുവാക്കള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ അദ്ദേഹത്തെ ഉദയ്പൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ചിറ്റോര്‍ഗഡിലെ കാചി ബസ്തി മേഖലയിലാണ് സംഭവം. തലയ്‌ക്കേറ്റ ക്ഷതത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് സൂചന.

മരണത്തിന് പിന്നാലെ ആയിരക്കണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രാത്രി നഗരം മുഴുവന്‍ പ്രകടനം നടത്തുകയും പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. പ്രദേശത്ത് പൊലീസ് ജാഗ്രത പുലര്‍ത്തുകയും വന്‍ സന്നാഹത്തെ വിന്യസിക്കുകയും ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Post a Comment