Follow KVARTHA on Google news Follow Us!
ad

Died by detached tyre | ട്രകിൽ നിന്ന് ഊരിത്തെറിച്ച ടയർ ദേഹത്ത് പതിച്ച് റോഡിരികിൽ നിൽക്കുകയായിരുന്ന 45കാരന് ദാരുണാന്ത്യം; ദയനീയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Tamil Nadu man dies after detached tyre from truck hits him | Video, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com) ട്രകിൽ നിന്ന് ഊരിത്തെറിച്ച ടയർ ദേഹത്ത് പതിച്ച് 45കാരന് ദാരുണാന്ത്യം. ശ്രീപെരുമ്പത്തൂർ പ്രദേശത്തെ ഓടോറിക്ഷ ഡ്രൈവറായ മുരളിയാണ് മരിച്ചത്. പലചരക്ക് സാധനങ്ങൾ വാങ്ങി മുരളി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നത്.
                         
News, National, Top-Headlines, Tamil Nadu, Died, Video, Accidental Death, Accident, Police, Death, Tragedy, Tamil Nadu man dies after detached tyre from truck hits him | Video.

സമീപത്തുണ്ടായിരുന്നവർ ഉടൻ ആംബുലൻസിനെ വിളിക്കുകയും മുരളിയെ രാജീവ് ഗാന്ധി സർകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുരളി നടന്നുവന്ന് കുപ്പായത്തിന്റെ പോകറ്റ് പരിശോധിക്കുന്നതിനിടെ പുറകിൽ നിന്ന് ടയർ ഇടിക്കുകയായിരുന്നു. ഇതോടെ അദ്ദേഹം തെറിച്ചുവീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ആയിരുന്നു. റോഡ് മുറിച്ചുകടന്ന മറ്റൊരു കാൽനടയാത്രക്കാരനെയും ടയർ ഇടിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. ട്രക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.


Keywords: News, National, Top-Headlines, Tamil Nadu, Died, Video, Accidental Death, Accident, Police, Death, Tragedy, Tamil Nadu man dies after detached tyre from truck hits him | Video.
< !- START disable copy paste -->

Post a Comment