Border dispute | അതിർത്തി തർക്കം രൂക്ഷമാക്കാൻ തമിഴ്നാട്ടിലെ കർഷക സംഘടന; കേരളത്തിനെതിരെ സമരം നടത്താനൊരുങ്ങി പെരിയാർ വൈഗൈ ഇറിഗേഷൻ ഫാർമേഴ്സ് അസോസിയേഷൻ; ഉത്തമപാളയത്തു നിന്നും തേവാരം വരെ വാഹന റാലി നടത്താനും തീരുമാനം

 


/ അജോ കുറ്റിക്കൻ

ഉത്തമപാളയം (തമിഴ്നാട്): (www.kvartha.com)
മുല്ലപ്പെരിയാറിന് പിന്നാലെ അതിർത്തി കയ്യേറ്റത്തിന്റെ പേരിൽ കേരളവുമായി ഏറ്റുമുട്ടാനൊരുങ്ങി തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് രൂപം കൊണ്ട കർഷക സംഘം. കുമളി മുതൽ കമ്പംമെട്ട് വരെ പടിഞ്ഞാറൻ വനപ്രദേശങ്ങളിൽ കേരളം നടത്തിയ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പെരിയാർ വൈഗൈ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷനാണ് സമരത്തിനൊരുങ്ങുന്നത്. ഇതിന് മുന്നോടിയായി ഉത്തമപാളയത്തുനിന്നും തേവാരം വരെ റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
  
Border dispute | അതിർത്തി തർക്കം രൂക്ഷമാക്കാൻ തമിഴ്നാട്ടിലെ കർഷക സംഘടന; കേരളത്തിനെതിരെ സമരം നടത്താനൊരുങ്ങി പെരിയാർ വൈഗൈ ഇറിഗേഷൻ ഫാർമേഴ്സ് അസോസിയേഷൻ; ഉത്തമപാളയത്തു നിന്നും തേവാരം വരെ വാഹന റാലി നടത്താനും തീരുമാനം

വനപാലകരുടെ കുറവുമൂലം മേഖലയിൽ പട്രോളിങ് തടസപ്പെട്ട സാഹചര്യം മുതലെടുത്താണ് കേരള സർകാർ തമിഴ്‌നാടിന്റെ ഏകർ കണക്കിന് വനഭൂമി കൈയേറിയിരിക്കുന്നതെന്നാണ് ആരോപണം. കുമളി അമരാവതിയിൽ നിർമാണത്തിലിരിക്കുന്ന സ്വകാര്യ ഹോടലിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി തമിഴ്നാടിന്റെ വനമേഖലയിൽ വൈദ്യുത പോസ്റ്റുകൾ സ്ഥാപിക്കുന്ന ജോലിയുമായി കെഎസ്ഇബി മുന്നോട്ട് പോകുമ്പോൾ തമിഴ്നാട് വനംവകുപ്പ് കണ്ട ഭാവം നടിക്കുന്നില്ലെന്ന് ഫാർമേഴ്സ് അസോസിയേഷൻ നേതാവ് എസ് അൻവർ ബാലശിങ്കം പറഞ്ഞു.

കമ്പംമെട്ട് പ്രദേശത്തെ ഏകർ കണക്കിന് വനത്തിൽ കേരള സർകാർ നിരവധി നിർമാണങ്ങൾ നടത്തിയിട്ടുണ്ടെന്നും പൊലീസ് സ്റ്റേഷൻ, ചെക് പോസ്റ്റുകളും എക്‌സൈസ്, വാണിജ്യ നികുതി ഓഫീസുകളും സ്ഥാപിച്ചതായും ഈ പ്രദേശങ്ങളെല്ലാം തമിഴ്നാട് വനംവകുപ്പിന്റെതാനേനുമാണ് വാദം. കഴിഞ്ഞ എഐഎഡിഎംകെ ഭരണകാലത്ത് തമിഴ്‌നാട്-കേരള അതിർത്തിയിൽ സർവേ നടത്തുന്നതിനിടെ കമ്പംമെട്ട് പ്രദേശത്ത് തമിഴ്‌നാട് റവന്യു ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചിരുന്നതായും ആരോപണമുണ്ട്. അന്ന് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. അതിനുശേഷം സർവേ നടപടികളുണ്ടായിട്ടില്ല.

തേനി ജില്ലാ ഭരണകൂടം തമിഴ്നാട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി അതിർത്തി പ്രദേശങ്ങളിലെ കയ്യേറ്റങ്ങൾ നീക്കാൻ നടപടി സ്വീകരിക്കണമെന്നതാണ് പെരിയാർ വൈഗൈ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷന്റെ ആവശ്യം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia