Sword found in car | അപകടത്തില്‍പെട്ട കാറില്‍ നിന്നും വടിവാള്‍ കണ്ടെത്തി: യാത്രക്കാരെ തിരിച്ചറിഞ്ഞതായി പൊലീസ്
Jun 4, 2022, 22:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ അപകടത്തില്‍പെട്ട കാറില്‍ നിന്നും വടിവാള്‍ കണ്ടെത്തിയ സംഭവത്തില്‍ യാത്രക്കാരെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്ണൂര്‍ സിറ്റി നീര്‍ചാലിലാണ് അപകടമുണ്ടായത്. വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാര്‍ മതിലില്‍ ഇടിക്കുകയായിരുന്നു.

വെള്ളിയാഴ്ച പുലര്‍ചെ ഗാന്ധി മൈതാനം ബസ് സ്റ്റോപിന് സമീപത്തായിരുന്നു അപകടം. അപകടമുണ്ടായതിനെ തുടര്‍ന്ന് കാറിലെ യാത്രക്കാര്‍ മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കെ എല്‍ 13 എ ഇ 9101 സ്വിഫ്റ്റ് കാറാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. കാര്‍ പരിശോധിച്ചപ്പോഴാണ് കാറില്‍ നിന്നു വടിവാളും രണ്ടു മൊബൈല്‍ഫോണും കണ്ടെടുത്തത്.
രണ്ടു വാഹനങ്ങളിലെത്തിയ സംഘം മറ്റൊരു കാറില്‍ രക്ഷപ്പെടുകയായിരുന്നു. കണ്ണൂര്‍ സിറ്റി സ്വദേശി റഈസാണ് കാറിന്റെ ആര്‍ സി ഓണറെന്നു കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കുറിച്ചു വ്യക്തമായ സൂചന ലഭിച്ചതായി സിറ്റി പൊലീസ് ഇന്‍സ്പെക്ടര്‍ രാജീവ് കുമാര്‍ അറിയിച്ചു. എസ് ഐമാരായ ബാബു ജോണ്‍, ആല്‍ബി തോമസ്, സി പി ഒ ഇസ്മഈല്‍, സി പി ഒ അതുല്‍ എന്നിവരാണ് വാളും ഫോണും കണ്ടെടുത്തത്.
Keywords: Sword found in car involved in accident: Police identify passengers, Kannur, News, Passengers, Police, Probe, Mobile Phone, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.