Follow KVARTHA on Google news Follow Us!
ad

Doctors boycott OP | കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍; ഒപി ബഹിഷ്‌കരിച്ച് സർകാർ ഡോക്ടർമാർ; ബലിയാടാക്കുന്നുവെന്ന് വിമർശനം

Suspension for superintendent; Government doctors boycott OP, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com) കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് അന്തേവാസി രക്ഷപ്പെട്ട സംഭവത്തിൽ സുരക്ഷാ പിഴവാരോപിച്ച് സൂപ്രണ്ട് ഡോ. കെ സി. രമേശനെ സസ്പെൻഡ് ചെയ്തതിനെതിരെ പ്രതിഷേധവുമായി കെജിഎംഒഎ. വെള്ളിയാഴ്ച ജില്ല മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ച് ധർണ നടത്തുന്നു. നടപടി പിൻവലിച്ചില്ലെങ്കിൽ വരും ദിവസം ജില്ലയിലെ മുഴുവൻ സ്ഥാപനങ്ങളിലും കെജിഎംഒഎ അംഗങ്ങൾ ഒപി ബഹിഷ്കരിക്കുകയും സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുമെന്ന് നേതാക്കൾ പറഞ്ഞു.
                   
News, Kerala, Kozhikode, Top-Headlines, Suspension, Doctor, Government, Hospital, Health, Suspension for superintendent; Government doctors boycott OP.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന റിമാൻഡ് തടവുകാരുടെ സുരക്ഷാ ചുമതല പൂർണമായും പൊലീസിനാണെന്നും ഇത്തരത്തിൽ പൊലീസിൻ്റെ സുരക്ഷാ ചുമതലയിലുള്ള തടവുപുള്ളി ആശുപത്രിയിൽ നിന്ന് രക്ഷപെട്ടതിൻ്റെ ഉത്തരവാദിത്തം ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയായി വരുത്തിത്തീർത്ത് സ്വീകരിച്ച നടപടി ബാലിശവും നീതീകരണമില്ലാത്തതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന് കെജിഎംഒഎ ആരോപിച്ചു.

11 വാർഡുകളിലായി 450 ൽ പരം രോഗികളും 42 റിമാൻഡ് പ്രതികളുമുള്ള കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ ആകെ ഉള്ളത് എട്ട് സെക്യൂരിറ്റി ജീവനക്കാർ മാത്രമാണ്. അതായത് ഒരു ഷിഫ്റ്റ് ഡ്യൂടിയിൽ പരമാവധി മൂന്ന് പേർ മാത്രം. ഇത് വർധിപ്പിക്കണമെന്ന് നിരവധി തവണ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ല. മാർച് 14ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ 20 പുതിയ സുരക്ഷാ ജീവനക്കാരെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പുതിയ നിയമനങ്ങൾ ഒന്നും നടന്നില്ല.

സേവന കാലാവധിയിലുടനീളം മാതൃകാ പ്രവർത്തനം നടത്തി ദേശീയ തലത്തിൽ വരെ അംഗീകാരം നേടിയ ഡോ. കെ സി രമേശനെതിരെ ഉണ്ടായ അന്യായമായ നടപടി ആരോഗ്യവകുപ്പിലെ മുഴുവൻ ഡോക്ടർമാരുടെ മനോവീര്യം കെടുത്തുമെന്നും നടപടി ഉടൻ പിൻവലിക്കണമെന്നും പ്രസിഡണ്ട് ഡോ. ജി എസ് വിജയകൃഷ്ണൻ, ജനറൽ സെക്രടറി ഡോ. ടി എൻ സുരേഷ് എന്നിവർ ആവശ്യപ്പെട്ടു.

Keywords: News, Kerala, Kozhikode, Top-Headlines, Suspension, Doctor, Government, Hospital, Health, Suspension for superintendent; Government doctors boycott OP.
< !- START disable copy paste -->

Post a Comment