Sudeep James Says | വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത് കോൺഗ്രസ് പ്രവർത്തകരെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ വിടില്ലെന്ന് സുദീപ് ജയിംസ്

 


കണ്ണൂർ: (www.kvartha.com) വിമാനത്തിലെ പ്രതിഷേധത്തിന്റെ മറവിൽ അറസ്റ്റുചെയ്ത യൂത് കോൺഗ്രസ് പ്രവർത്തകരെ സംരക്ഷിക്കുമെന്നും അവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും യൂത് കോൺഗ്രസ് കണ്ണൂർ ജില്ലാ അധ്യക്ഷൻ സുദീപ് ജയിംസ് പറഞ്ഞു. കണ്ണൂർ ഡിസിസി ഓഫീസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫർ സാൻ മജീദ് ജോലി ചെയ്യുന്ന സ്കൂളിലേക്ക് ഡിവെഎഫ്ഐ നടത്തിയ മാർച് ഉദ്ഘാടനം ചെയ്ത ഡിവൈഎഫ്ഐ ജില്ലാ സെക്രടറി എം ഷാജർ പ്രസംഗിച്ചത് അദ്ദേഹത്തിന്റെ കാൽ അടിച്ചു മുറിക്കുമെന്നാണ്. ഇതിനെതിരെ യൂത് കോൺഗ്രസ് ശക്തമായി പ്രതിഷേധിക്കും.
                           
Sudeep James Says | വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത് കോൺഗ്രസ് പ്രവർത്തകരെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ വിടില്ലെന്ന് സുദീപ് ജയിംസ്

സമരം ചെയ്തതിന്റെ പേരിൽ ആരെയും ഒറ്റ തിരിഞ്ഞ് അക്രമിക്കാൻ വിടില്ല. ഇതിൽ പ്രതിഷേധിച്ച് ഞായറാഴ്ച കൊളപ്പയിൽ യൂത് കോൺഗ്രസ് പ്രതിഷേധ മാർചും വിശദീകരണ യോഗവും നടത്തും. യൂത് കോൺഗ്രസ് പ്രവർത്തകർ മുൻകൂട്ടി പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചത്. സംസ്ഥാന വ്യാപകമായാണ് യൂത് കോൺഗ്രസ് സമരം നടത്തിയത്. പയ്യാമ്പലം ഗസ്റ്റ് ഹൗസിലും തളിപ്പറമ്പിലുമെല്ലാം മാർച് നടത്തിയത് ഇതിന്റെ ഭാഗമായാണ്. ഇതിൽ യാതൊരു ഗൂഡാലോചനയുമില്ല. എന്നാൽ സമരക്കാരെ സിപിഎം ഗുണ്ടകൾ പലയിടങ്ങളിലും വളഞ്ഞിട്ട് മർദിക്കുകയാണ് ചെയ്തത്.

കണ്ണൂർ സിറ്റി പൊലീസ് കമീഷനറുടെ മുൻപിൽ വെച്ചുവരെ മർദനമുണ്ടായിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ല. സിപിഎമുകാർക്ക് മുമ്പിൽ പൊലീസ് പലപ്പോഴും കാഴ്ചക്കാരായി മാറുകയാണ്. യൂത് കോൺഗ്രസ് പ്രവർത്തകരെ തല്ലാൻ പിടിച്ചു കൊടുക്കുന്ന പണിയാണ് പൊലീസ് ചെയ്യുന്നത്. അധ്യാപകർ രാഷ്ട്രീയ അക്രമ കേസുകളിൽ പ്രതിയാകുന്നത് ഇത് കേരളത്തിൽ ആദ്യത്തെ സംഭവമൊന്നുമല്ല. പാനൂർ പിആർ മെമോറിയൽ സ്കൂളിലെ സ്റ്റാഫ് മുറിയിൽ വെച്ചാണ് സിപിഎം നേതാവ് കെകെ പവിത്രന്റെ ബാഗിൽ നിന്നും ബോംബ് പൊട്ടിയത്. ശുകൂർ വധക്കേസിൽ സിപിഎം അനുകൂല അധ്യാപക സംഘടനയിലെ അധ്യാപകൻ പ്രതിയായിരുന്നു.

കെ ടി ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിൽ അന്നത്തെ പിടിഎ പ്രസിഡന്റ് അച്ചാരുപറമ്പത്ത് പ്രദീപൻ പ്രതിയായിരുന്നു. മുഴക്കുന്നിലെ അമ്മുവമ്മ വധക്കേസിലും പ്രതിയായിരുന്നു. കൊലപാതക കേസിൽ ജയിലിൽ കിടന്ന സിപിഎമുകാർ കേരളാ ബാങ്കിൽ ജോലി ചെയ്യുന്നുണ്ട്. യൂത് കോൺഗ്രസുകാർ വിമാനത്തിൽ പ്രതിഷേധിക്കുന്ന സമയത്ത് മുഖ്യമന്ത്രിയുണ്ടായിരുന്നില്ലെന്ന് ഇപി ജയരാജനും കോടിയേരിയും പറഞ്ഞിട്ടുണ്ട്. പ്രതിഷേധം, പ്രതിഷേധം എന്നിങ്ങനെ ശബ്ദം കുറച്ചു പറഞ്ഞ യൂത് കോൺഗ്രസുകാരെ വിമാനത്തിൽ അനുവദനീയമായ കൂടുതൽ ശബ്ദമുയർത്തി ഇപി ജയരാജൻ മർദിക്കുകയാണ് ചെയ്തത്. ജയരാജനെതിരെയും കേസ് എടുത്തില്ലെങ്കിൽ യൂത് കോൺഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്നും സുദീപ് ജയിംസ് മുന്നറിയിപ്പു നൽകി. വാർത്താസമ്മേളനത്തിൽ സംസ്ഥാന ഭാരവാഹികളായ വിനിഷ് ചുള്ളിയാൻ. കമൽജിത് എന്നിവരും പങ്കെടുത്തു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Protest, Chief Minister, Pinarayi-Vijayan, Congress, Youth Congress, Police, Sudeep James, Sudeep James about protest against Kerala CM at flight.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia