Viral Video | അധ്യാപകന് കാറ്റ് കൊള്ളാനായി വിദ്യാര്‍ഥിയെ കൊണ്ട് വിശറി വീശിക്കുന്നു; പഠിക്കാനാണ് വന്നതെന്ന് മറ്റൊരു അധ്യാപകന്റെ രോഷം; വീഡിയോ വൈറൽ; അന്വേഷണത്തിന് ഉത്തരവിട്ട് ഡിഇഒ

 


പാട്‌ന: (www.kvartha.com) ഒരുകാലത്ത് നമ്മുടെ വിശ്വവിദ്യാലയങ്ങളില്‍ ഒന്നായിരുന്നു നളന്ദ. എന്നാലിന്ന് ബിഹാറിലെ നളന്ദയില്‍ നിന്ന് ലജ്ജിപ്പിക്കുന്ന ഒരു വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ക്ലാസ് മുറിയില്‍ ഇരുന്ന് കുട്ടികളുടെ ബുക് പരിശോധിക്കുന്ന അധ്യാപകന്‍ തനിക്ക് കാറ്റ് കൊള്ളാനായി ഒരു വിദ്യാര്‍ഥിയെ കൊണ്ട് വിശറി വീശിക്കുന്നു. ഇത് കണ്ട് മറ്റൊരു അധ്യാപകന്‍ വന്ന്, 'സാര്‍ ആ കുട്ടി പഠിക്കാനാണ് വന്നിരിക്കുന്നത്, അല്ലാതെ വിശറി വീശിത്തരാനല്ല' എന്ന് ക്ഷുഭിതനാകുന്നതും വീഡിയോയില്‍ കേള്‍ക്കാം.
   
Viral Video | അധ്യാപകന് കാറ്റ് കൊള്ളാനായി വിദ്യാര്‍ഥിയെ കൊണ്ട് വിശറി വീശിക്കുന്നു; പഠിക്കാനാണ് വന്നതെന്ന് മറ്റൊരു അധ്യാപകന്റെ രോഷം; വീഡിയോ വൈറൽ; അന്വേഷണത്തിന് ഉത്തരവിട്ട് ഡിഇഒ

രാജ്ഗിര്‍ ബ്ലോകിന് കീഴിലുള്ള പ്രൈമറി സ്‌കൂളായ ഗോബ്ദിഹയിലേതാണ് വീഡിയോ. ദൃശ്യങ്ങൾ നാട്ടിലെങ്ങും പാട്ടായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കേശവ് പ്രസാദ് ഇടപെട്ടു. സിലാവ് ബ്ലോക് വിദ്യാഭ്യാസ ഓഫീസറോട് അന്വേഷണിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. സംഭവം സത്യമാണെന്ന് കണ്ടാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, വ്‌ലോഗറായ നീംകൗളിലെ സോനു എന്നയാള്‍ സര്‍കാര്‍ സ്‌കൂളുകളിലെ ഇത്തരം കാര്യങ്ങള്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശ്രദ്ധില്‍പ്പെടുത്തിയിരുന്നു. സര്‍കാര്‍ സ്‌കൂളിലെ പഠനനിലവാരം മോശമാണെന്നും സോനു വ്യക്തമാക്കിയിരുന്നു.

ബിഹാറില്‍ ചൂട് വളരെ കൂടുതലാണ്. പലപ്പോഴും ഗ്രാമങ്ങളില്‍ വൈദ്യുതിയും കാണില്ല. ഈ സംഭവം നടന്ന സ്‌കൂളില്‍ വൈദ്യുതി ഉണ്ടോ എന്ന് അറിയില്ല. പക്ഷെ, അധ്യാപകന്‍ ചൂട് സഹിക്കാനാകാതെ കുട്ടിയെ കൊണ്ട് വിശറി വീശിപ്പിച്ച സമയത്ത് അവിടെ വൈദ്യുതി ഇല്ലായിരുന്നെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്.


Keywords:  Patna, Bihar, India, National, Top-Headlines, News, Video, Viral, Student, Teacher, Investigates, School, Government, Primary School, Vlogger, Student shake fan infront of teacher; video from a Govt. school of Nalanda goes viral.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia