Afghanistan Earthquake | അഫ്ഗാനിസ്താനില്‍ ശക്തമായ ഭൂചലനത്തില്‍ 255 പേര്‍ മരിച്ചു; മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് റിപോര്‍ട്; വ്യാപക നാശനഷ്ടം

 


ADVERTISEMENT



കാബൂള്‍: (www.kvartha.com) അഫ്ഗാനിസ്താനില്‍ ശക്തമായ ഭൂചലനത്തില്‍ 255 പേര്‍ മരിച്ചതായി അഫ്ഗാന്‍ സര്‍കാരിന്റെ ഔദ്യോഗിക റിപോര്‍ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. ചൊവ്വാഴ്ച രാത്രിയിലുണ്ടായ ഭൂചലനത്തില്‍ 155 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Aster_MIMS

കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലുണ്ടായ ഭൂചലനത്തില്‍ വന്‍ നാശ നഷ്ടമാണ് രേഖപ്പെടുത്തിയത്. പിന്നാലെ പാകിസ്താനിലും ഭൂചനത്തിന്റെ തുടര്‍ ചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

തെക്കു-കിഴക്കന്‍ നഗരമായ ഖോസ്തില്‍ നിന്ന് 44 കി. മീ. അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് വിവരം. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

Afghanistan Earthquake | അഫ്ഗാനിസ്താനില്‍ ശക്തമായ ഭൂചലനത്തില്‍ 255 പേര്‍ മരിച്ചു; മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് റിപോര്‍ട്; വ്യാപക നാശനഷ്ടം


500 കി.മീ. ചുറ്റളവില്‍ അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ഇന്‍ഡ്യ എന്നിവിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജികല്‍ സെന്ററിനെ ഉദ്ധരിച്ച് റോയിടേഴ്‌സ് റിപോര്‍ട് ചെയ്യുന്നു. 

പെഷവാര്‍, ഇസ്ലാമാബാദ്, ലാഹോര്‍, പഞ്ചാബിന്റെ മറ്റ് ഭാഗങ്ങളിലും ഖൈബര്‍-പഖ് തൂണ്‍ഖ്വ പ്രവിശ്യകളിലും ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളില്‍ ഇതുവരെ ആളപായമോ നാശനഷ്ടമോ റിപോര്‍ട് ചെയ്തിട്ടില്ലെന്നാണ് റിപോര്‍ട്.

Keywords:  News,World,international,Afghanistan,Kabul,Earthquake,Top-Headlines, Strong earthquake kills at least 255 in Afghanistan

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia