Sonia Gandhi got fungal infection | 'സോണിയാഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധ, മൂക്കില്‍ നിന്ന് രക്തം വന്നു; ആശുപത്രിയില്‍ നിരീക്ഷണത്തില്‍'

 


ന്യൂഡല്‍ഹി: (www.kvartha.com) കോവിഡ് അനന്തര രോഗാവസ്ഥകളെ തുടര്‍ന്ന് ഡെല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടായതായി റിപോര്‍ട്. കഴിഞ്ഞ ദിവസം മൂക്കില്‍ നിന്ന് രക്തം വന്നതായും സോണിയ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും എ ഐ സി സി ഇറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

Sonia Gandhi got fungal infection | 'സോണിയാഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധ, മൂക്കില്‍ നിന്ന് രക്തം വന്നു; ആശുപത്രിയില്‍ നിരീക്ഷണത്തില്‍'


ജൂണ്‍ 12-ാം തീയതിയാണ് കോവിഡിനെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് സോണിയയെ ന്യൂഡെല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാഷനല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനായി സോണിയാ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും ഇ ഡി ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സോണിയാ ഗാന്ധിക്ക് കോവിഡ് പിടിപെട്ടത്. തുടര്‍ന്ന് അവര്‍ക്ക് സമയം നീട്ടിനല്‍കിയിരുന്നു.

രാഹുല്‍ ഇഡിക്ക് മുന്നില്‍ ഹാജരാകുകയും മൂന്നുദിവസം തുടര്‍ചയായി ചോദ്യം ചെയ്യലിന് വിധേയനാകുകയും ചെയ്തിരുന്നു. മുപ്പത് മണിക്കൂറോളം മൂന്ന് ദിവസങ്ങളിലായി രാഹുലിനെ ചോദ്യം ചെയ്തു. സോണിയാ ഗാന്ധി ചികിത്സയിലായതിനാല്‍ വ്യാഴാഴ്ച ഇഡി രാഹുലിന് ഇടവേള നല്‍കിയിരുന്നു.

വെള്ളിയാഴ്ച ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ അമ്മ ചികിത്സയില്‍ കഴിയുന്നതിനാല്‍ വരാന്‍ പറ്റില്ലെന്നും ആശുപത്രിയില്‍ തുടരേണ്ടതുണ്ടെന്നും കാട്ടി രാഹുല്‍ ഇഡിക്ക് കത്തെഴുതുകയും ഇഡി അത് അംഗീകരിക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് ഇനി ഹാജരാകേണ്ടത്.

രാഹുലിനെ ഇനിയും കുറച്ചുദിവസം കൂടി ചോദ്യംചെയ്തേക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ലഭിച്ച വിവരം. ഇതിനിടെ ചോദ്യംചെയ്യുന്നതില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന് തിങ്കളാഴ്ച രാഷ്ട്രപതിയെ കാണാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.

Keywords: Sonia Gandhi got fungal infection after Covid, health being monitored: Congress, New Delhi, News, Sonia Gandhi, Hospital, Treatment, Rahul Gandhi, Congress, Politics, Trending, National.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia