റോഡ് നമ്പര്‍ മൂന്നിലെ ആദിത്യപൂര്‍ രണ്ട് കോളനിയില്‍ താമസിക്കുന്ന ജാര്‍ഖണ്ഡ് സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ വിജയ് കുമാര്‍ ഠാകൂറിന്റെ ഏക മകനാണ് സുമിത് താകൂര്‍. 2021ലെ സിവില്‍ സര്‍വീസ് ഫലം പുറത്തുവന്നപ്പോള്‍ 263ാം റാങ്ക് നേടിയാണ് ഐഎഎസ് ഓഫീസറായത്. സുമിത് ബെംഗ്ളൂറിലാണ് താമസിക്കുന്നത്, അവിടെ നിന്നാണ് യുപിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുത്തത്. അച്ഛനെക്കൂടാതെ, വീട്ടമ്മയായ മാതാവും വിവാഹിതയായ ഒരു മൂത്ത സഹോദരിയും സുമിതിനുണ്ട്.
സുമിത് 2012-ല്‍ ബിസ്തുപൂരിലെ രാമകൃഷ്ണ മിഷന്‍ സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും തുടര്‍ന്ന് രാജേന്ദ്ര വിദ്യാലയത്തില്‍ നിന്ന് ഇന്റര്‍മീഡിയറ്റും പൂര്‍ത്തിയാക്കി. 2018-ല്‍ ബിഐടി സിന്ദ്രിയില്‍ നിന്ന് കംപ്യൂടർ സയന്‍സില്‍ ബിടെക് നേടി. അതിനുശേഷം യുപിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബിഐടി സിന്ദ്രിയില്‍ നിന്ന് ബിരുദം നേടുന്ന സമയത്ത് ക്യാംപസ് പ്ലേസ്മെന്റില്‍ മൂന്ന് വലിയ കംപനികളില്‍ ജോലി ലഭിച്ചെങ്കിലും അവ നിരസിച്ചതായി യുവാവ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സ്മാര്‍ട് ഇന്‍ഡ്യ ഹാകതണില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയതാണ് വഴിത്തിരിവായതെന്ന് സുമിത് വ്യക്തമാക്കി. ഡെല്‍ഹിയിലെ തിരക്ക് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും യുപിഎസ്സി പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ബെംഗ്ളൂറില്‍ തനിച്ച് താമസിക്കുകയായിരുന്നെന്നും സുമിത് പറയുന്നു. പൊതുപഠനത്തിന് കോചിംഗ് ക്ലാസില്‍ ചേര്‍ന്നെങ്കിലും അവിടുത്തെ രീതി ഇഷ്ടപ്പെടാത്തതിനാല്‍ മൂന്ന് മാസത്തിന് ശേഷം നിര്‍ത്തി. പിന്നീട് സ്വയം തയ്യാറെടുക്കുകയായിരുന്നു, സുമിത് കൂട്ടിച്ചേർത്തു.
Keywords: Son of school van driver becomes IAS officer, National, News, Top-Headlines, Newdelhi, School, Road, Central Government, IAS Officer, Banglore, UPAC Examination.
< !- START disable copy paste -->