Single Use Plastic Ban | ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളില്‍ നിരോധിക്കുന്ന വസ്തുക്കളുടെ പട്ടിക പുറത്തുവിട്ടു; ഏതൊക്കെയാണെന്ന് അറിയാം

 


ന്യൂഡെല്‍ഹി : (www.kvartha.com) ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളില്‍ നിരോധിക്കുന്ന വസ്തുക്കളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ഈ മാസം 30 ശേഷമാകും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കുക. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പന, ഉപയോഗം എന്നിവയിലും നിരോധനമുണ്ടാകും.

Single Use Plastic Ban | ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളില്‍ നിരോധിക്കുന്ന വസ്തുക്കളുടെ പട്ടിക പുറത്തുവിട്ടു; ഏതൊക്കെയാണെന്ന് അറിയാം

നിരോധിക്കുന്ന വസ്തുക്കള്‍:

പ്ലാസ്റ്റിക് പതാകകള്‍, മിഠായി കവറുകള്‍, ഐസ്‌ക്രീം പാകുകള്‍, അലങ്കാരത്തിനുള്ള പോളിസ്റ്റൈറീന്‍ (തെര്‍മോകോള്‍), പ്ലാസ്റ്റിക് പ്ലേറ്റുകള്‍, കപ്പുകള്‍, ഗ്ലാസുകള്‍, കട്ലറികള്‍, ഫോര്‍കുകള്‍, സ്പൂണുകള്‍, കത്തികള്‍, സ്ട്രോ, ട്രേകള്‍, ക്ഷണ കാര്‍ഡുകള്‍, സിഗരറ്റ് പാകറ്റുകള്‍, പ്ലാസ്റ്റിക് സ്റ്റികുകളുള്ള ഇയര്‍ബഡുകള്‍, ബലൂണുകളിലെ പ്ലാസ്റ്റിക് സ്റ്റികുകള്‍, 100 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് അല്ലെങ്കില്‍ പിവിസി ബാനറുകള്‍ എന്നിവയും നിരോധിക്കും.

നേരത്തെ, ഇത്തരം വസ്തുക്കളുടെ വിതരണം തടയാന്‍ ദേശീയ, സംസ്ഥാന, പ്രാദേശിക തലങ്ങള്‍ക്ക് സിപിസിബി നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വില്‍പനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും നേതൃത്വം നല്‍കുന്ന ഇ-കൊമേഴ്‌സ് കംപനികള്‍ക്കും പ്ലാസ്റ്റിക് അസംസ്‌കൃത വസ്തു നിര്‍മാതാക്കള്‍ക്കും ഇത് നിര്‍ത്തലാക്കാനും സിപിസിബി നിര്‍ദേശങ്ങള്‍ നല്‍കി.

ഇതിനിടെ ചെറിയ പായ്ക് ജ്യൂസുകള്‍, ഫിസി ഡ്രിങ്കുകള്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നീ പാനീയങ്ങളില്‍ പ്ലാസ്റ്റിക് സ്‌ട്രോകള്‍ ക്രമേണ ഒഴിവാക്കാന്‍ അനുവദിക്കണമെന്ന് വ്യവസായ അസോസിയേഷനുകള്‍ സര്‍കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പേപര്‍ സ്‌ട്രോ പോലുള്ള ബദല്‍ ഇനങ്ങളുടെ ഇറക്കുമതി, ചെലവ് വര്‍ധന തുടങ്ങിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഇളവ് ചോദിച്ചിരിക്കുന്നത്.

Keywords: Single Use Plastic Ban; These plastic items will not be able to be used from July 1, heavy fine will be imposed if caught, New Delhi, News, Environment, Trending, Business, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia