Follow KVARTHA on Google news Follow Us!
ad

Shivani's proud win | ജനിച്ച അതേ ആശുപത്രിയിൽ അവതാരകയായെത്തി വിസ്മയിപ്പിച്ച മിടുക്കി പ്ലസ് ടു പരീക്ഷയിലും കുറിച്ചത് ചരിത്രം; കലാ, സാമൂഹ്യപ്രവര്‍ത്തനത്തിനൊപ്പം പഠനത്തിലും മികവ് കാട്ടി ശിവാനി

Shivani secured 99.5 per cent marks in Plus Two examinations, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com) ജനിച്ച ആസ്റ്റർ മിംസ് ആശുപത്രിയിൽ വർഷങ്ങൾക്ക് ശേഷം അവതാരകയായെത്തി ശ്രദ്ധ നേടിയ പെൺകുട്ടി പ്ലസ് ടു പരീക്ഷയിൽ 99.5 ശതമാനം മാര്‍ക് നേടി വീണ്ടും വിസ്‍മയിപ്പിക്കുന്നു. കോഴിക്കോട് വെള്ളിമാട് സില്‍വര്‍ ഹില്‍സ് ഹയര്‍ സെകന്‍ഡറി സ്‌കൂളിൽ നിന്ന് എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയ ശിവാനിയാണ് അഭിമാനമാകുന്നത്. സാധാരണ പല പരീക്ഷകളിലും പെണ്‍കുട്ടികള്‍ ഉയര്‍ന്ന മാര്‍ക് വാങ്ങുക പതിവാണെങ്കിലും കലാപ്രവര്‍ത്തനം, സാമൂഹ്യപ്രവര്‍ത്തനം, ആംകറിംഗ്, ഡബിംഗ്, മോഡലിംഗ്, നൃത്തം, അഭിനയം തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങൾ കൂടി ഒപ്പം കൊണ്ടുനടക്കുന്ന ശിവാനിയുടെ വിജയത്തിന് തിളക്കം ഏറെയാണ്.
                       
Latest-News, Kerala, Kozhikode, Top-Headlines, Examination, Education, Plus Two Student, Plus 2, Result, Hospital, Birth, Shivani, Aster MIMS, Plus Two Examination Result, Shivani's Proud Win, Shivani secured 99.5 per cent marks in Plus Two examinations.

പെരുമണ്ണ സ്വദേശിയും കോണ്‍ട്രാക്ടറുമായ വി ഗോപാല്‍ - കൊടുങ്ങല്ലൂർ സ്വദേശിനിയും കക്കാട് സ്‌കൂൾ അധ്യാപികയുമായ ദീപ ദമ്പതികളുടെ മകളാണ് ശിവാനി. കോഴിക്കോടാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്. ശിവാനിയുടെ എല്ലാ നേട്ടങ്ങൾക്കും പിന്നിലെ ശക്തി അമ്മൂമ്മ ശാന്ത നായരാണ്. റിട. അധ്യാപികയായ ഇവരാണ് പ്രോത്സാഹനവും പിന്തുണയും നൽകി ശിവാനിക്ക് കരുത്ത് പകരുന്നത്.
                          
Latest-News, Kerala, Kozhikode, Top-Headlines, Examination, Education, Plus Two Student, Plus 2, Result, Hospital, Birth, Shivani, Aster MIMS, Plus Two Examination Result, Shivani's Proud Win, Shivani secured 99.5 per cent marks in Plus Two examinations.

തിരക്കിനിടയിലും പഠനത്തിന് പ്രഥമ പരിഗണന നല്‍കിയാണ് വിജയം സ്വന്തമാക്കിയതെന്ന് ശിവാനി പറഞ്ഞു. ട്യൂഷന്‍ ഇല്ലാതെയായിരുന്നു പഠനം. മൈസൂറിലെ റീജ്യനൽ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് സയന്‍സസില്‍ ഫിസിക്സ് ഐശ്ചികവിഷയമായി എടുത്ത് പഠിക്കാനാണ് ഈ മിടുക്കി ആഗ്രഹിക്കുന്നത്. അതിനുള്ള പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് ശിവാനിയിപ്പോൾ.

സ്‌കൂളില്‍ നിന്നാണ് ആംകറിംഗിന് പരിശീലനം ലഭിച്ചതെന്ന് ശിവാനി പറയുന്നു. ഏകദേശം മൂന്ന് വര്‍ഷത്തോളം പരിശീലനം നടത്തി. പിന്നീട് സ്‌കൂളിലെ പരിപാടികളുടെ അവതാരകയായി. അതിന്റെ വീഡിയോ സ്‌കൂളിലെ യുട്യൂബ് ചാനലില്‍ വന്നു. അത് കണ്ട് ഇഷ്ടപ്പെട്ടാണ് പലരും അവതാരകയായി വിളിച്ചത്. അങ്ങനെയാണ് ആസ്റ്റർ മിംസ് ഉൾപെടെയുള്ള പരിപാടികൾക്ക് അവതാരികയായി എത്തിയത്. മിംസിലെ പരിപാടിയുടെ അവതരണം കണ്ട് മറ്റ് പല സംഘടനകളും സ്ഥാപനങ്ങളും ശിവാനിയെ പരിപാടികൾക്ക് ക്ഷണിച്ചു തുടങ്ങി.
                    
Latest-News, Kerala, Kozhikode, Top-Headlines, Examination, Education, Plus Two Student, Plus 2, Result, Hospital, Birth, Shivani, Aster MIMS, Plus Two Examination Result, Shivani's Proud Win, Shivani secured 99.5 per cent marks in Plus Two examinations.

ജീവൻ ടി വി സ്വരലയം മ്യൂസിക് ഷോ, കെ സി എൽ ചാനൽ, ഗുഡ്‌നസ് ചാനൽ എന്നിവയിലും ആംകറായി ശിവാനിയെത്തി. സൂര്യ ടി വിയിലെ രണ്ട് സീരിയലുകൾക്ക് ശബ്ദം നൽകി. നിരവധി പരസ്യ ചിത്രങ്ങൾക്കും ശബ്ദം നൽകിയിരുന്നു. കലോത്സവ വേദികളിലും മിന്നും താരമായിരുന്ന ശിവാനി തനിക്ക് കിട്ടുന്ന വരുമാനത്തിൽ നിന്നും ഒരുഭാഗം ജീവിതം വഴിമുട്ടി നിൽക്കുന്നവർക്കായി മാറ്റിവെക്കുന്നു. കോവിഡ് കാലത്ത് നിരവധി പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയിരുന്നു. നന്മയുള്ള മനസും കലാ ഹൃദയവുമായി ശിവാനി കൂടുതൽ ഉയരങ്ങൾ തേടി യാത്ര തുടരുകയാണ്.

Keywords: Latest-News, Kerala, Kozhikode, Top-Headlines, Examination, Education, Plus Two Student, Plus 2, Result, Hospital, Birth, Shivani, Aster MIMS, Plus Two Examination Result, Shivani's Proud Win, Shivani secured 99.5 per cent marks in Plus Two examinations.
< !- START disable copy paste -->

Post a Comment