Eknath Shinde leaves Mumbai | ബിജെപി പിന്നണിയിലുള്ള വിമത നീക്കത്തിന് വഴങ്ങിക്കൊടുക്കേണ്ടതില്ല; ഉദ്ധവ് താകറെ രാജിവയ്ക്കില്ല; വിശ്വാസവോടെടുപ്പ് നേരിടും; ഏക്‌നാഥ് ഷിന്‍ഡെ മുംബൈയിലേക്ക് തിരിച്ചു

 


മുംബൈ: (www.kvartha.com) ഒടുവില്‍ ആ തീരുമാനം വന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താകറെ വിമതരുടെ ഭീഷണിക്ക് വഴങ്ങി രാജിവയ്ക്കില്ല. ബിജെപി പിന്നണിയിലുള്ള വിമത നീക്കത്തിനു വഴങ്ങിക്കൊടുക്കേണ്ടതില്ലെന്നാണ് നേതാക്കളുടെ നിലപാട്. 

സര്‍കാര്‍ വിശ്വാസവോടെടുപ്പ് നേരിടും. എന്‍ സി പി നേതാവ് ശരദ് പവാറും കോണ്‍ഗ്രസ് നേതാവ് സഞ്ജയ് റാവുതും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. മുംബൈയിലെ വൈബി ചവാന്‍ സെന്ററില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു കൂടിക്കാഴ്ച.

വിശ്വാസ വോടെടുപ്പില്‍ വിജയിക്കുമെന്ന് സഞ്ജയ് റാവുത് പറഞ്ഞു. വിമതര്‍ക്ക് മടങ്ങിയെത്താന്‍ അവസരം നല്‍കിയിരുന്നു, എന്നാല്‍ ഇപ്പോള്‍ ഏറെ വൈകിയിരിക്കുന്നു. അവരെ സഭയിലെത്താന്‍ വെല്ലുവിളിക്കുന്നു. മഹാ വികാസ് അഘാഡി സര്‍കാര്‍ അടുത്ത രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുമെന്നും സഞ്ജയ് റാവുത് പറഞ്ഞു.

അതിനിടെ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ ഗുവാഹതിയില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ചു. അതിനിടെ നാല് ശിവസേന എംഎല്‍എമാരെക്കൂടി അയോഗ്യരാക്കണമെന്ന് ഉദ്ധവ് താകറെ വിഭാഗം ആവശ്യപ്പെടും. ഇതോടെ അയോഗ്യരാക്കാന്‍ ആവശ്യപ്പെടുന്ന എംഎല്‍എമാരുടെ എണ്ണം 16 ആകും. 

Eknath Shinde leaves Mumbai | ബിജെപി പിന്നണിയിലുള്ള വിമത നീക്കത്തിന് വഴങ്ങിക്കൊടുക്കേണ്ടതില്ല; ഉദ്ധവ് താകറെ രാജിവയ്ക്കില്ല; വിശ്വാസവോടെടുപ്പ് നേരിടും; ഏക്‌നാഥ് ഷിന്‍ഡെ മുംബൈയിലേക്ക് തിരിച്ചു


മഹാരാഷ്ട്ര ഡപ്യൂട്ടി സ്പീകര്‍ക്ക് ഇതുസംബന്ധിച്ച അപേക്ഷ നല്‍കിയിട്ടുണ്ട്. കര്‍ണാടക മോഡലില്‍ അധികാരം നിലനിര്‍ത്താനുള്ള അവസാനവട്ട ശ്രമത്തിലാണ് ഉദ്ധവും മഹാ വികസ് അഘാഡിയും. കര്‍ണാടകയില്‍ എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി സുപ്രീംകോടതി ശരിവച്ചിരുന്നു.

നിയമസഭയില്‍ അംഗബലം കുറഞ്ഞുവെന്ന് ശിവസേന എംപി സഞ്ജയ് റാവുത് സമ്മതിച്ചു. എന്നാല്‍ വിശ്വാസവോടെടുപ്പില്‍ വിമത എംഎല്‍എമാര്‍ മഹാവികാസ് അഘാഡി സര്‍കാരിന് അനുകൂലമായി വോടുചെയ്യുമെന്നും 'എംഎല്‍എമാരുടെ എണ്ണം എപ്പോള്‍ വേണമെങ്കിലും മാറിമറിയാമെന്നും' അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, മഹാരാഷ്ട്ര മന്ത്രിയും ശിവസേന വിമത എംഎല്‍എയുമായ ഏക്‌നാഥ് ഷിന്‍ഡെ സര്‍കാര്‍ രൂപീകരണ അവകാശവാദം ഉന്നയിച്ച് ഗവര്‍ണറെ കണ്ടേക്കും. 43 ശിവസേന എംഎല്‍എമാരുടെയും ഏഴു സ്വതന്ത്രരുടെയും പിന്തുണ ഉണ്ടെന്നാണ് ഷിന്‍ഡെയുടെ വാദം.

55 എംഎല്‍എമാരില്‍ 37 പേരുടെ പിന്തുണ ലഭിച്ചാല്‍ തന്നെ മൂന്നില്‍ രണ്ട് എംഎല്‍എമാരുടെ പിന്തുണയാണ് ഷിന്‍ഡെയ്ക്ക് ഉണ്ടാകുക. ഇതോടെ കൂറുമാറ്റനിരോധന നിയമം ബാധകമാകില്ല. അതിനിടെ മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഡെല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.

Keywords: Shiv Sena rebel leader Eknath Shinde leaves for Mumbai, Mumbai, News, Politics, Shiv Sena, Meeting, Trending, BJP, Congress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia