Eknath Shinde | ഉദ്ധവ് താകറെ ഷിന്‍ഡെയുമായി 10 മിനിറ്റോളം ഫോണില്‍ സംസാരിച്ചു; ശിവസേന നേതാക്കള്‍ സൂറതിലെത്തി മുഖ്യമന്ത്രിയുടെ സന്ദേശം 'ഒളിവില്‍' കഴിയുന്ന മന്ത്രിക്ക് കൈമാറി; അനുനയിപ്പിക്കാന്‍ ശ്രമം
Jun 21, 2022, 21:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) മഹാരാഷ്ട്രയില്‍ പ്രതിസന്ധി പരിഹരിക്കാന്‍ മഹാവികാസ് അഘാഡി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി ഉദ്ധവ് താകറെ. കൂടിക്കാഴ്ചയില്‍ ബാലാ സാഹേബ് തോറട്, ജയന്ത് പാടീല്‍, അജിത് പവാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അതിനിടെ ശിവസേന നേതാക്കള്‍ സൂറതിലെത്തി മുഖ്യമന്ത്രിയുടെ സന്ദേശം 22 എം എല്‍ എമാര്‍കൊപ്പം ഹോടെലില്‍ 'ഒളിവില്‍' കഴിയുന്ന മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് കൈമാറി.
രണ്ടു മണിക്കൂറോളം ഇവര്‍ ഷിന്‍ഡെയുമായി സംസാരിച്ചെന്നാണ് അറിയുന്നത്. കൂടാതെ ഉദ്ധവ് താകറെ ഷിന്‍ഡെയുമായി പത്തു മിനിറ്റോളം ഫോണില്‍ സംസാരിച്ചെന്നും റിപോര്‍ടുണ്ട്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ഉദ്ധവ് ഷിന്‍ഡെയോട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. അതേസമയം ഷിന്‍ഡെയുമായി ചേര്‍ന്ന് സര്‍കാരുണ്ടാക്കാന്‍ തയാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാടീല്‍ അറിയിച്ചു.
ബിജെപിയോട് ഏക്‌നാഥ് ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ചതായാണ് വിവരം. ഇതിനിടെ ഉപമുഖ്യമന്ത്രി പദം നല്‍കി അനുനയിപ്പിക്കാന്‍ ശിവസേനയും നീക്കം തുടങ്ങി. തുടര്‍ നീക്കങ്ങള്‍ ചര്‍ച ചെയ്യാന്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഡെല്‍ഹിയിലേക്ക് തിരിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താകറെയുമായി എന്‍സിപി നേതാവ് ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തും.
ഞായറാഴ്ച നടന്ന എംഎല്‍സി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അപ്രതീക്ഷിതമായി ഒരു സീറ്റ് അധികം ലഭിച്ചതിന് പിന്നാലെയാണ് മഹാരാഷ്ട്രയില്‍ വിമത നീക്കങ്ങള്‍ക്ക് തുടക്കമായത്. കൂറുമാറി ബിജെപിക്ക് വോടുചെയ്ത എംഎല്‍എമാരുമായി ഏക്‌നാഥ് ഷിന്‍ഡെ രാത്രി തന്നെ സംസ്ഥാനം വിടുകയായിരുന്നു.
തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയോടെ എംഎല്‍എമാരുമായി മന്ത്രി സൂറതിലെ ഹോടെലില്‍ ബിജെപി കാവലോടെ കഴിയുന്നതായുള്ള വിവരം പുറത്തുവന്നു. തനിക്കൊപ്പമുണ്ടെന്ന് അവകാശപ്പെട്ട് 22 എംഎല്‍എമാരുടെ പേരുകള്‍ ഷിന്‍ഡെ പുറത്തുവിട്ടു.
ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കി സര്‍കാര്‍ രൂപീകരിക്കാനുള്ള നീക്കത്തെ പിന്തുണക്കണമെന്നാണ് ഏക്‌നാഥ് ഷിന്‍ഡെ ആവശ്യപ്പെടുന്നത്. എന്നാല്‍ താന്‍ ശിവസൈനികനായി തുടരുമെന്നും അധികാരത്തിനായി വഞ്ചന നടത്തിയിട്ടില്ലെന്നും ഏക്‌നാഥ് ഷിന്‍ഡെ ട്വീറ്റ് ചെയ്തു.

Keywords: Shiv Sena Leaders Leave For Mumbai After Meeting Rebel Eknath Shinde In Surat, Mumbai, News, Shiv Sena, Phone call, Chief Minister, Trending, Politics, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.