Fishermen Arrested | നിയമ ലംഘനം ആരോപിച്ച് ഒമാനില്‍ മീന്‍ പിടുത്തതൊഴിലാളികളെ അറസ്റ്റ് ചെയ്തു; പിടിയിലായവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍
Jun 17, 2022, 17:21 IST
ADVERTISEMENT
മസ്ഖത്: (www.kvartha.com) മീന്‍ പിടുത്ത നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ഒമാനില്‍ മീന്‍ പിടുത്തതൊഴിലാളികളെ അറസ്റ്റ് ചെയ്തു. നമ്പറുകളില്ലാത്ത നാല് ബോടുകളില്‍ നിന്ന് 18 തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും നിയമ വിരുദ്ധമായി മീന്‍പിടുത്തത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും ലൈസന്‍സില്ലാത്ത വലകളും പിടിച്ചെടുത്തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് അഗ്രികള്‍ചറല്‍ വെല്ത് ഫിഷറീസ് ആന്‍ഡ് വാടര്‍ റിസോഴ്സസിന്റെ നേതൃത്വത്തില്‍ ദോഫാര്‍ ഗവര്നറേറ്റിലായിരുന്നു പരിശോധന. ഗവര്നറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. അറസ്റ്റിലായ എല്ലാവര്‍ക്കുമെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചതായും കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

