SWISS-TOWER 24/07/2023

Probe ordered | അഴുക്കുചാലില്‍ ഭ്രൂണങ്ങള്‍ കുപ്പിയിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം: ആശുപത്രി അടപ്പിച്ചു, ഡോക്ടര്‍ കസ്റ്റഡിയില്‍

 


ADVERTISEMENT

ബെലഗാവി: (www.kvartha.com) കര്‍ണാടകയിലെ ബെലഗാവിയില്‍ ഏഴ് ഭ്രൂണങ്ങള്‍ കുപ്പിയിലാക്കി അഴുക്കുചാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് ആശുപത്രി അടപ്പിച്ചു. ശ്രീ വെങ്കിടേശ്വര മെറ്റേണിറ്റി ആന്‍ഡ് ക്ലിനിക് എന്ന ആശുപത്രിയാണ് താല്‍കാലികമായി അടപ്പിച്ചത്. 
Aster mims 04/11/2022

സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ഗൈനകോളജി വിഭാഗം മേധാവി ഡോക്ടര്‍ വീണ റെഡ്ഡിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

Probe ordered | അഴുക്കുചാലില്‍ ഭ്രൂണങ്ങള്‍ കുപ്പിയിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം: ആശുപത്രി അടപ്പിച്ചു, ഡോക്ടര്‍ കസ്റ്റഡിയില്‍


ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഭ്രൂണങ്ങള്‍ ഗര്‍ഭഛിദ്രം നടത്തിയതല്ലെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വളര്‍ചയില്ലാത്ത ഭ്രൂണങ്ങളായിരുന്നു ഇവയെന്നും ഗവേഷണത്തിനായി സൂക്ഷിച്ചതായിരുന്നുവെന്നുമായിരുന്നു ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം.

പുതിയ കെട്ടിടത്തിലേക്ക് ലാബ് മാറ്റുന്നതിനിടെ ജീവനക്കാര്‍ അബദ്ധത്തില്‍ ഇവ ഉപേക്ഷിച്ചതാണെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ആശുപത്രിയില്‍ പൊലീസ് റെയ്ഡ് നടത്തിയത്.

ബെലഗാവിയിലെ മുദലഗി പട്ടണത്തിലെ ഓടയിലാണ് ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. അഞ്ചുമാസം പ്രായമായ ഭ്രൂണങ്ങളാണിതെന്നും ലിംഗ നിര്‍ണയം നടത്തിയ ശേഷം ഭ്രൂണഹത്യ നടത്തിയതാകാമെന്നുമായിരുന്നു പൊലീസിന്റെ നിഗമനം. പ്രദേശവാസികളാണ് കുപ്പിയില്‍ ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തുകയും ഭ്രൂണങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഭ്രൂണങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് നിന്ന് സര്‍ജികല്‍ മാസ്‌കും ഗ്ലൗസും കണ്ടെത്തിയിരുന്നു.

Keywords: Seven aborted fetuses found in Karnataka's Belagavi, probe ordered, Karnataka, News, Police, Doctor, Custody, Trending, National.





ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia