SC dismisses petitions | പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി; ഹര്‍ജിക്കാര്‍ക്ക് ഒരു ലക്ഷം രൂപ പിഴ

 


ന്യൂഡെല്‍ഹി: (www.kvartha.com) പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഇത് സംബന്ധിച്ച രണ്ട് ഹര്‍ജികളും കോടതി തള്ളി. സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ക്ക് അനുയോജ്യമാണ് സംസ്ഥാനം ഏറ്റെടുത്തിരിക്കുന്ന പ്രവര്‍ത്തനങ്ങളെന്ന് ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 'ഇത്തരം ഹരജികള്‍ കോടതിയുടെ വിലപ്പെട്ട സമയം ഇല്ലാതാക്കുന്നതിനാല്‍ മുളയിലേ നുള്ളിക്കളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.' എന്ന് ഹര്‍ജിക്കാര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തിക്കൊണ്ട് കോടതി ചൂണ്ടിക്കാട്ടി. നാലാഴ്ചയ്ക്കുള്ളില്‍ പിഴ സര്‍കാരിലേക്ക് അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.
                         
SC dismisses petitions | പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി; ഹര്‍ജിക്കാര്‍ക്ക് ഒരു ലക്ഷം രൂപ പിഴ

ക്ഷേത്രത്തിന്റെ വികസനത്തിനായി 800 കോടി രൂപ ചെലവില്‍ സംസ്ഥാന സര്‍കാര്‍ ഏറ്റെടുത്ത പൈതൃക ഇടനാഴി പദ്ധതിയായ ശ്രീ മന്ദിര്‍ പരിക്രമ പദ്ധതിയുടെ (എസ്എംപിപി) ഭാഗമായി സംസ്ഥാന സര്‍കാര്‍ നടത്തുന്ന ഖനനവും നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ലോക പൈതൃക നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചതാണ് പുരി.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന്, പുരാതന സ്മാരകങ്ങളും പുരാവസ്തു സ്ഥലങ്ങളും അവശിഷ്ടങ്ങളും എന്ന നിയമം പ്രകാരം സംരക്ഷണം ലഭിക്കുന്നതിനാല്‍, സംസ്ഥാന സര്‍കാര്‍ ഏറ്റെടുക്കുന്ന പ്രവൃത്തി നിരോധിത മേഖലയായ 100 മീറ്റര്‍ പ്രദേശത്താണ് വരുന്നതെന്ന് ഭക്തരായ ഹരജിക്കാര്‍ അവകാശപ്പെട്ടു. ആര്‍കിയോളജികല്‍ സര്‍വേ ഓഫ് ഇന്‍ഡ്യയുടെ (എഎസ്ഐ) അനുമതി വാങ്ങിയിട്ടില്ലെന്നും നിര്‍ദിഷ്ട നിര്‍മാണങ്ങളില്‍ ചിലത് പൈതൃക ഘടനയെ തകര്‍ക്കുന്നതാണെന്നും മുതിര്‍ന്ന അഭിഭാഷകരായ മഹാലക്ഷ്മി പാവാനിയും വിനയ് നവരേയും ഹര്‍ജിക്കാര്‍ക്ക് വേണ്ടി വാദിച്ചു.

ജൂലൈയിലെ രഥയാത്രയ്ക്ക് മുന്നോടിയായുള്ള ക്ഷേത്രനഗരത്തില്‍ ലക്ഷക്കണക്കിന് ഭക്തര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ ശൗചാലയങ്ങള്‍, ഇലക്ട്രിസിറ്റി റൂം, ക്ലോക് റൂം എന്നിവയ്ക്കായാണ് നിര്‍മാണം നടക്കുന്നതെന്ന് കാണിച്ച് സംസ്ഥാനത്തിന് വേണ്ടി അഡ്വകേറ്റ് ജനറല്‍ അശോക് കുമാര്‍ പരിജ കോടതിയെ സമീപിച്ചിരുന്നു. നിരോധിത മേഖലയില്‍ പുതുതായി നിര്‍മാണം നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, സൗകര്യങ്ങള്‍ നിര്‍മിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ടെന്നും സംസ്ഥാനം സൂചിപ്പിച്ചു. ഈ ജോലി ഏറ്റെടുക്കുന്നതിന് മുമ്പ്, 2021 സെപ്റ്റംബറില്‍ ദേശീയ സ്മാരക അതോറിറ്റിയില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ടിഫികറ്റ് വാങ്ങിയിട്ടുണ്ടെന്നും അനുമതി നല്‍കുന്നത് പരിഗണിക്കാന്‍ യോഗ്യതയുള്ള അധികാരി ഒഡീഷ സംസ്ഥാന സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ആണെന്നും അദ്ദേഹം പറഞ്ഞു. പരിക്രമ പ്രദേശത്തിന്റെ ഒരു ശതമാനം മാത്രമാണ് മേല്‍പ്പറഞ്ഞ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നതെന്നും പരിജ വ്യക്തമാക്കി.

Keywords:  News, National, Top-Headlines, Supreme Court of India, Supreme Court, Temple, Fine, Government, Puri Jagannath Temple, SC dismisses petitions challenging construction work at Puri Jagannath temple.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia