Sanjay Raut Says | മഹാരാഷ്ട്ര പ്രതിസന്ധി: 'ബാലാസാഹെബ് എന്ന പേര് ഉപയോഗിക്കരുത്, നിങ്ങളുടെ പിതാവിന്റെ പേരിടുക'; വിമതരോട് രൂക്ഷമായി പ്രതികരിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്

 


മുംബൈ: (www.kvartha.com) വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ തന്റെ ഗ്രൂപിന് 'ശിവസേന ബാലാസാഹേബ്' എന്ന് പേരിട്ടതിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത് രംഗത്തെത്തി. ഉദ്ധവിന്റെ പിതാവും ശിവസേനയുടെ സ്ഥാപകനുമാണ് ബാല്‍ താകറെ. താകറെയുടെ നേതൃത്വത്തിലുള്ള എംവിഎ സര്‍കാര്‍ പാര്‍ടിയുടെ ഹിന്ദുത്വ മുന്നേറ്റത്തോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് വിമതര്‍ അന്തരിച്ച സേന സ്ഥാപകന്റെ പാരമ്പര്യം അവകാശപ്പെടാന്‍ ശ്രമിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.
            
Sanjay Raut Says | മഹാരാഷ്ട്ര പ്രതിസന്ധി: 'ബാലാസാഹെബ് എന്ന പേര് ഉപയോഗിക്കരുത്, നിങ്ങളുടെ പിതാവിന്റെ പേരിടുക'; വിമതരോട് രൂക്ഷമായി പ്രതികരിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്

'ഉദ്ധവ് താകറെ പറഞ്ഞത് പോലെ, ബാലാസാഹേബിന്റെ പേര് ഉപയോഗിക്കരുത്, വോട് തേടാന്‍ നിങ്ങളുടെ പിതാവിന്റെ പേര് ഉപയോഗിക്കുക. പുറത്ത് ക്യാംപ് ചെയ്യുന്നവര്‍ ബാലാസാഹേബ് താകറെയുടെ ഭക്തരാണെന്ന് സ്വയം വിശേഷിപ്പിക്കുന്നു, അവര്‍ താകറെയുടെ ഭക്തരായിരുന്നെങ്കില്‍ പാര്‍ടിയെ തിരിഞ്ഞ് കുത്തില്ലായിരുന്നു', റാവത്ത് പറഞ്ഞു.

ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ 40 ഓളം ശിവസേന എംഎല്‍എമാര്‍ ബിജെപി ഭരിക്കുന്ന അസമിലെ ഒരു ഹോടെലില്‍ കഴിയുകയാണ്. കോണ്‍ഗ്രസുമായും എന്‍സിപിയുമായും ശിവസേന സഖ്യം അവസാനിപ്പിച്ച് ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടണമെന്ന് ഉദ്ധവ് താക്കറെയോട് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ പിതാവിന്റെ പേര് ഉപയോഗിക്കരുതെന്ന് ശനിയാഴ്ച ഉദ്ധവ് താകറെ വിമതരോട് ആവശ്യപ്പെട്ടിരുന്നു.

'ചിലര്‍ എന്നോട് എന്തെങ്കിലും പറയാന്‍ ആവശ്യപ്പെടുന്നു, പക്ഷേ അവര്‍ക്ക് (വിമത എംഎല്‍എമാര്‍) അവര്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യാം, അവരുടെ കാര്യങ്ങളില്‍ ഇടപെടില്ലെന്ന് ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ക്ക് സ്വന്തം തീരുമാനം എടുക്കാം, പക്ഷേ ആരും ബാലാസാഹേബ് താകറെയുടെ പേര് ഉപയോഗിക്കരുത്', അദ്ദേഹം പറഞ്ഞു. എന്നാൽ ബിജെപിയില്‍ ലയിക്കില്ലെന്നും ശിവസേനയില്‍ മറ്റൊരു ഗ്രൂപ് രൂപീകരിക്കുമെന്നും ഏകനാഥ് ഷിന്‍ഡെ ക്യാംപ് അറിയിച്ചു.

മഹാരാഷ്ട്രയിലേക്ക് മടങ്ങി ഉദ്ധവ് താകറെ ക്യാംപിൽ ചേരാന്‍ ആഗ്രഹിക്കുന്ന 20 വിമത എംഎല്‍എമാരുമായി ബന്ധപ്പെട്ടിരുന്നതായി ഈ ആഴ്ച ആദ്യം സഞ്ജയ് റാവത് പറഞ്ഞിരുന്നു. 'നിങ്ങള്‍ എത്ര സമയം ഗുവാഹതിയില്‍ ചെലവഴിക്കും, അവസാനം നിങ്ങള്‍ ചൗപതിയിലേക്ക് മടങ്ങേണ്ടിവരും' മുന്നറിയിപ്പായി അദ്ദേഹം ട്വീറ്റ് ചെയ്തു.

Keywords: Sanjay Raut to Eknath Shinde faction: 'Don't use Balasaheb, use your father's name', National, Mumbai, News, Top-Headlines, Father, Congress, Shiv Sena, MLA, Maharashtra, BJP, Twitter.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia