Samsung fined $14 million |'തങ്ങളുടെ ഫോണുകള്‍ പുഴയിലും കടലിലും സുരക്ഷിതമായി ഉപയോഗിക്കാമെന്ന് കാട്ടി പരസ്യം; ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന കേസില്‍ സാംസങ്ങിന് 14 ദശലക്ഷം ഡോളര്‍ പിഴ'

 


ഓസ്‌ട്രേലിയ: (www.kvartha.com) ഗാലക്സി സ്മാര്‍ട് ഫോണുകളുടെ ജല പ്രതിരോധത്തെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന കേസില്‍ സാംസങ്ങിന് 14 ദശലക്ഷം ഡോളര്‍ (ഏകദേശം 109.55 കോടി രൂപ) പിഴ ചുമത്തി ഓസ്‌ട്രേലിയയിലെ ഫെഡറല്‍ കോടതി. 

തങ്ങളുടെ ഫോണുകള്‍ പുഴയിലും കടലിലും സുരക്ഷിതമായി ഉപയോഗിക്കാമെന്ന് കാട്ടി പരസ്യം നല്‍കി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിനാണ് സാംസങ് ഓസ്ട്രേലിയയ്ക്ക് ഇത്രയും വലിയ തുക പിഴ ചുമത്തിയത്.

 Samsung fined $14 million |'തങ്ങളുടെ ഫോണുകള്‍ പുഴയിലും കടലിലും സുരക്ഷിതമായി ഉപയോഗിക്കാമെന്ന് കാട്ടി പരസ്യം; ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന കേസില്‍ സാംസങ്ങിന് 14 ദശലക്ഷം ഡോളര്‍ പിഴ'

2016 മാര്‍ച് മുതല്‍ 2018 ഒക്ടോബര്‍ വരെ നടന്ന പരസ്യ കാംപെയ്നിലാണ് സാംസങ് ഗാലക്സി ഫോണുകളെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ ഉന്നയിച്ചത്. ഭാവിയില്‍ വെള്ളത്തിനടിയില്‍ നിന്നും സെല്‍ഫിയെടുക്കാം, 1.5 മീറ്റര്‍ താഴ്ചയില്‍, 30 മിനിറ്റ് വരെ ഫോണ്‍ ജലത്തെ പ്രതിരോധിക്കുമെന്നുമാണ് പരസ്യത്തില്‍ പറഞ്ഞിരുന്നത്.

എസ്7, എസ്7 എഡ്ജ്, എ5 ,എ7, എസ്8, എസ്8 പ്ലസ്, നോട് 8 തുടങ്ങിയ ഫോണുകളുടെ പേരിലാണ് വാടര്‍ റെസിസ്റ്റന്‍സ് അവകാശവാദം ഉന്നയിച്ചത്. ഈ മോഡലുകളിലുള്ള 31 ലക്ഷത്തിലധികം ഫോണുകള്‍ ഓസ്ട്രേലിയയില്‍ വിറ്റിട്ടുണ്ട്.

സാംസങ് ഇലക്ട്രോണിക്സ് ഓസ്ട്രേലിയ തങ്ങളുടെ ഗാലക്സി മൊബൈല്‍ ഫോണുകളുടെ ജല പ്രതിരോധത്തെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് ഫെഡറല്‍ കോടതിയെയാണ് സമീപിച്ചിരുന്നത്. ഗാലക്സി ഫോണുകള്‍ വെള്ളത്തില്‍ മുങ്ങിയാല്‍ അവയുടെ ചാര്‍ജിങ് പോര്‍ടുകള്‍ തുരുമ്പെടുക്കുമെന്നും നനഞ്ഞിരിക്കുമ്പോള്‍ ചാര്‍ജ് ചെയ്താല്‍ പ്രവര്‍ത്തനം നിലയ്ക്കുമെന്നും പിന്നീട് സാംസങ് തന്നെ സമ്മതിച്ചിരുന്നു.

വെള്ളത്തില്‍ വീണ ഫോണുകള്‍ക്ക് പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതായി കാണിച്ച് നിരവധി പരാതികളാണ് ലഭിച്ചത്. പല കേസുകളിലും ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയെന്നും ഓസ്ട്രേലിയന്‍ കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമിഷന്‍ വക്താവ് പറഞ്ഞു. സാംസങ്ങിന്റെ വാടര്‍ റെസിസ്റ്റന്‍സ് അവകാശവാദങ്ങള്‍ ഗാലക്സി ഫോണുകളുടെ ഒരു പ്രധാന വില്‍പന തന്ത്രമായിരുന്നു എന്നും അവ വാങ്ങിയ പലരും പരസ്യങ്ങള്‍ നേരത്തേ കണ്ടിരിക്കാമെന്നും കമിഷന്‍ വക്താവ് ആരോപിച്ചു.

Keywords: Samsung fined $14 million for misleading smartphone water resistance claims, Australia, News, Business, Technology, Cheating, Advertisement, Court, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia