Court Verdict | ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ യുവാവിന് വധശിക്ഷ; കടുത്ത ശിക്ഷ നൽകിയത് ആക്രമണത്തിന്റെ ക്രൂരത ചൂണ്ടിക്കാട്ടി

 


മുംബൈ: (www.kvartha.com) കഴിഞ്ഞ വര്‍ഷം സാകി നകയില്‍ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ യുവാവിന് മുംബൈയിലെ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. കൊലപാതകം, ബലാത്സംഗം, മുറിവേല്‍പ്പിക്കല്‍, ബലാത്സംഗം ചെയ്യുമ്പോള്‍ ഒരു സ്ത്രീയെ ഗുരുതരമായി ശാരീരിക ഉപദ്രവമോ അംഗവൈകല്യമോ രൂപഭംഗമോ വരുത്തുകയോ അല്ലെങ്കില്‍ അപകടപ്പെടുത്തുകയോ ചെയ്യുക, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളും (അതിക്രമങ്ങള്‍ തടയല്‍) നിയമവും മഹാരാഷ്ട്ര പൊലീസ് ആക്ടും ചുമത്തി രണ്ട് കേസുകളിലാണ് ചൗഹാനെ വധശിക്ഷയ്ക്ക് വിധിച്ചത്.
                        
Court Verdict | ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ യുവാവിന് വധശിക്ഷ; കടുത്ത ശിക്ഷ നൽകിയത് ആക്രമണത്തിന്റെ ക്രൂരത ചൂണ്ടിക്കാട്ടി

യുവതിക്ക് മാരകമായ പരിക്കുകളുണ്ടാക്കിയ ആക്രമണത്തിന്റെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് പ്രത്യേക ജഡ്ജി എച് സി ഷിന്‍ഡെ വിധി പ്രഖ്യാപിച്ചത്. 2021 സെപ്റ്റംബര്‍ ഒമ്പതിനും സെപ്റ്റംബര്‍ 10 നും ഇടയ്ക്കുള്ള രാത്രിയില്‍, മഹാരാഷ്ട്ര തലസ്ഥാനത്തെ സാകി നാകയില്‍ പരിക്കേറ്റ നിലയിലാണ് സ്ത്രീയെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സെപ്തംബര്‍ 11 ന് മരിച്ചു.

പൊലീസ് ചൗഹാനെ അറസ്റ്റ് ചെയ്യുകയും 18 ദിവസത്തിനുള്ളില്‍ കേസില്‍ കുറ്റപത്രം സമര്‍പിക്കുകയും ചെയ്തു. 32 കാരിയായ സ്ത്രീ ലൈംഗികബന്ധത്തില്‍ ഏര്‍പെടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബലാത്സംഗം ചെയ്‌തെന്ന് അതില്‍ പറഞ്ഞിരുന്നു. പിന്നീട് സ്വകാര്യ ഭാഗങ്ങളില്‍ മൂര്‍ച്ചയുള്ള ഒരു വസ്തു ബലമായി കയറ്റി മാരകമായ മുറിവുണ്ടാക്കി.

ലൈംഗികാതിക്രമം ക്രൂരമായിരുന്നു. അവളുടെ സ്വകാര്യഭാഗങ്ങളില്‍ മാരകമായി മുറിവേല്‍പ്പിച്ചു. അത് അവളുടെ മരണത്തിന് കാരണമായെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ചൗഹാനെതിരെ വധശിക്ഷ ആവശ്യപ്പെട്ടത്. മുംബൈ പോലുള്ള ഒരു മെട്രോപൊളിറ്റന്‍ നഗരത്തില്‍ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ഭയവും ഇത് ഉയര്‍ത്തിയെന്നും രാജാ താകറെ, മഹേഷ് മുലെ, സിദ്ധാര്‍ത്ഥ് ജഗുഷ്ടെ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.

കുറ്റവാളിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും വധശിക്ഷ നല്‍കിയാല്‍ ഭാര്യ ഉള്‍പെടെയുള്ള ആശ്രിതരുടെ ജീവിതം പരിതാപകരമാകുമെന്നും ചൗഹാന്റെ അഭിഭാഷക കല്‍പിന വാസ്‌കര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റകൃത്യത്തെ 'അപൂര്‍വങ്ങളില്‍ അപൂര്‍വം' എന്ന് പറയാന്‍ കഴിയില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. പക്ഷെ, കോടതി അതൊന്നും മുഖവിലയ്ക്ക് എടുത്തില്ല.

Keywords:  News, National, Top-Headlines, Court, Court Order, Verdict, Mumbai, Molestation, Criminal Case, Killed, Assault, Saki Naka case, Saki Naka case: Man gets death for assaulting, killing woman.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia