SWISS-TOWER 24/07/2023

Manager Demands 54 cr Compensation | കാരണം വിശദീകരിക്കാതെ ആക്‌സിസ് മ്യൂചല്‍ ഫന്‍ഡ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി പരാതി; 54 കോടി രൂപ നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ച് മുന്‍ ജീവനക്കാരന്‍; വെട്ടിലായി കംപനി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) കാരണം വിശദീകരിക്കാതെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടെന്ന മുന്‍ ജീവനക്കാരന്റെ പരാതിയില്‍ വെട്ടിലായിരിക്കുകയാണ് ആക്‌സസ് മ്യൂചല്‍ ഫന്‍ഡ്. വിരേഷ് ജോഷി എന്ന മുന്‍ ജീവനക്കാരന്‍ കംപനിക്കെതിരെ 54 കോടി രൂപ നഷ്ടപരിഹാരം തേടി ബോംബെ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. കേസില്‍ അടുത്തയാഴ്ച കോടതി വാദം കേള്‍ക്കും.
Aster mims 04/11/2022

പിരിച്ചുവിടല്‍ നോടീസ് അസാധുവാണെന്നും നഷ്ടപരിഹാരമായി 54 കോടി രൂപ നല്‍കണമെന്നുമാണ് ഇപ്പോള്‍ ജോഷിയുടെ അഭിഭാഷകര്‍ ആവശ്യപ്പെടുന്നത്. ക്രമക്കേട് കണ്ടെത്തിയെന്നാരോപിച്ച് ഇക്കഴിഞ്ഞ മെയ് 20 നാണ് കംപനിയില്‍ ചീഫ് ട്രേഡറും ഫന്‍ഡ് മാനേജറുമായ ജോഷിയെ പിരിച്ചുവിട്ടത്. 2009 മുതല്‍ ജോഷി ഇവിടുത്തെ ജീവനക്കാരനായിരുന്നു. എന്നാല്‍ കംപനി ഒന്നും വിശദീകരിക്കാതെയാണ് ജോഷിയെ പറഞ്ഞു വിട്ടതെന്ന് പരാതിയില്‍ പറയുന്നു. 

Manager Demands 54 cr Compensation | കാരണം വിശദീകരിക്കാതെ ആക്‌സിസ് മ്യൂചല്‍ ഫന്‍ഡ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി പരാതി; 54 കോടി രൂപ നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ച് മുന്‍ ജീവനക്കാരന്‍; വെട്ടിലായി കംപനി


യാതൊരു വിശദീകരണവും നല്‍കാതെ പിരിച്ചു വിടുന്നതിന് മുന്‍പ് ജോഷിയെയും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ദീപക് അഗര്‍വാളിനെയും കംപനി അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
സംഭവത്തില്‍ രണ്ട് ഏജന്‍സികളെ വച്ച് ആക്‌സിസ് കംപനി അന്വേഷണം നടത്തിയിരുന്നു. കൂടുതല്‍ പേര്‍ കംപനിയിലേക്ക് വന്ന ഫന്‍ഡ് ഉപയോഗിച്ച് അനധികൃതമായി നേട്ടമുണ്ടാക്കി എന്നാണ് റിപോര്‍ടിലെ കണ്ടെത്തല്‍ എന്നാണ് വിവരം. 

എന്നാല്‍ കാരണം വ്യക്തമാക്കാതെയാണ് ജോഷിയെ പിരിച്ചുവിട്ടതെന്ന് ജോഷിയുടെ അഭിഭാഷകര്‍ പറഞ്ഞു. ഇതോടെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. സംഭവത്തില്‍ സ്റ്റോക് എക്‌സ്‌ചേന്‍ജ് ബോര്‍ഡ് ഓഫ് ഇന്‍ഡ്യയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords:  News,National,India,New Delhi,Complaint,Case,Compensation,Court,High-Court,Job, Sacked fund manager demands Rs 54 cr in damages, sues Axis MF
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia