Robbery | മുളക് പൊടി വിതറിയും ഷൂസിന്റെ അടയാളം പതിപ്പിച്ചും സ്വന്തം വീട്ടില്‍ യുവാവിന്റെ പ്രൊഫഷണല്‍ കവര്‍ച

 


കോഴിക്കോട്: (www.kvartha.com) സ്വന്തം വീട്ടില്‍ യുവാവ് പ്രൊഫഷണല്‍ സ്‌റ്റൈലില്‍ കവര്‍ച നടത്തി. കോഴിക്കോട് പെരുവയല്‍ പരിയങ്ങാട് പുനത്തില്‍ സനീഷാണ് പൊലീസിനെയും നാട്ടുകാരെയും അമ്പരിപ്പിച്ച് സ്വന്തം വീട്ടില്‍ കവര്‍ച നടത്തിയിരിക്കുന്നത്. കള്ളന്മാര്‍ വീട് കൊള്ളയടിച്ചെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വീടിന്റെ പിന്‍വശത്തെ ഗ്രില്‍ തകര്‍ത്ത് അലമാരാകള്‍ തുറന്ന് സാധനങ്ങള്‍ വാരി വലിച്ചിട്ടും വലിയ ഷൂസിന്റെ അടയാളം നിലത്ത് പതിപ്പിച്ചും മുളക് പൊടി വിതറിയും, ഫിങ്കര്‍ പ്രിന്റ് പതിയാതിരിക്കാന്‍ കൈയില്‍ കടലാസ് കൈയ്യുറ ധരിച്ചും പ്രൊഫഷണല്‍ കള്ളന്മാരുടെ എല്ലാ തന്ത്രങ്ങളും നടപ്പാക്കിയായിരുന്നു സനീഷിന്റെ മേഷണമെന്ന് പൊലീസ് പറഞ്ഞു.
Robbery | മുളക് പൊടി വിതറിയും ഷൂസിന്റെ അടയാളം പതിപ്പിച്ചും സ്വന്തം വീട്ടില്‍ യുവാവിന്റെ പ്രൊഫഷണല്‍ കവര്‍ച

ഇരുപതിനായിരം രൂപയും കവര്‍ന്നു. വെള്ളിയാഴ്ച പകല്‍ വീട്ടുകാര്‍ പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് സംഭവം വീട്ടുകാരും അയല്‍വാസികള്‍ പോലും അറിയുന്നത്.

ചില അസ്വാഭാവികത തോന്നിയ മാവൂര്‍ പൊലീസാണ് സനീഷിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. വീട്ടുകാര്‍ അറിയാതെ നേരത്തെയും സനീഷ് വീട്ടില്‍ നിന്ന് മുപ്പതിനായിരം രൂപ മോഷ്ടിച്ചിരുന്നു. ഇതാണ് വീണ്ടും മോഷണത്തിന് പ്രേരണയായതെന്ന് പൊലീസ് പറഞ്ഞു. മോഷണ മുതലും പൂട്ട് മുറിക്കാന്‍ ഉപയോഗിച്ച ആക്‌സോബ്ലേഡും പൊലീസ് കണ്ടെടുത്തു. കടംവീട്ടാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ സനീഷിനെ റിമാന്‍ഡ് ചെയ്തു.

Keywords: Robbery of a young man in his own home, News, Kerala, Top-Headlines, Shoe, House, Kozhikode, Police, Theft, Finger, Court, Remanded, Peruvayal, Grill, Twenty Thousand, Lock, Neighbour.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia