Inside snake's belly | '100 കിലോയ്ക്കടുത്ത് ഭാരമുള്ള പെരുമ്പാമ്പിന്റെ വയറ് കീറിയപ്പോള്‍ കിട്ടിയത് 122 മുട്ടകളും കൂടെ മാന്‍ കൊമ്പും കുളമ്പും'

 


ഫ്‌ലോറിഡ: (www.kvartha.com) പികായൂണ്‍ സ്ട്രാന്‍ഡ് സ്റ്റേറ്റിന്റെ വനപ്രദേശത്തിന്റെ ചതുപ്പുനിലങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം ഏറ്റവും വലിയ ഒരു പെരുമ്പാമ്പിനെ പിടികൂടി. നൂറു കിലോയ്ക്കടുത്ത് ഭാരമുള്ള പെരുമ്പാമ്പിന്റെ വയറ് കീറിയപ്പോള്‍ 122 മുട്ടകളും വെളുത്ത വാലുള്ള മാന്‍ കൊമ്പിന്റെയും കുളമ്പിന്റെയും ഭാഗങ്ങളും കണ്ടെത്തി എന്നാണ് റിപോര്‍ട്. കൂടാതെ രോമാവശിഷ്ടങ്ങളും വാലിന്റെ ഭാഗവും ദഹിക്കാതെ ഉണ്ടായിരുന്നതായും ഗവേഷകര്‍ പറയുന്നു. വംശനാശഭീഷണി നേരിടുന്ന ഫ്‌ലോറിഡ പാന്തറുകളുടെ പ്രധാന ഇരയാണ് വെളുത്ത വാല്‍ മാനുകളെന്നാണ് പറയുന്നത്. 122 മുട്ടകളില്‍ ഒന്നില്‍ പോലും ബീജസങ്കലനം നടന്നിരുന്നില്ലെന്നും ഗവേഷകര്‍ പറയുന്നു.

Inside snake's belly | '100 കിലോയ്ക്കടുത്ത് ഭാരമുള്ള പെരുമ്പാമ്പിന്റെ വയറ് കീറിയപ്പോള്‍ കിട്ടിയത് 122 മുട്ടകളും കൂടെ മാന്‍ കൊമ്പും കുളമ്പും'

എവര്‍ഗ്ലേഡ്‌സിലെ ചതുപ്പുനിലങ്ങളില്‍ നിന്ന് അതിനെ പൊക്കിയെടുക്കാന്‍ മൂന്ന് പേര്‍ക്ക് കഷ്ടപ്പെടേണ്ടിവന്നെന്നും ഏതാണ്ട് നൂറു കിലോയ്ക്കടുത്തായിരുന്നു അതിന്റെ ഭാരമെന്നും 17.7 അടി നീളവുമുണ്ടായിരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.

പിടികൂടുന്ന സമയത്ത് പ്രത്യേകിച്ച് അസ്വസ്ഥതകളൊന്നും കാണിക്കാതിരുന്ന പാമ്പിനെ ജിപിഎസ് ട്രാന്‍സിസ്റ്ററുകള്‍ ഘടിപ്പിച്ച ആണ്‍ പെരുമ്പാമ്പുകളുടെ സഹായത്തോടെ പിടികൂടുകയും ദയാവധത്തിന് വിധേയമാക്കുകയുമായിരുന്നെന്ന് നാഷണല്‍ ജിയോഗ്രഫിക് എഡിറ്റര്‍ ഡഗ്ലസ് പറയുന്നു.
  
Inside snake's belly | '100 കിലോയ്ക്കടുത്ത് ഭാരമുള്ള പെരുമ്പാമ്പിന്റെ വയറ് കീറിയപ്പോള്‍ കിട്ടിയത് 122 മുട്ടകളും കൂടെ മാന്‍ കൊമ്പും കുളമ്പും'

ഏപ്രില്‍ വരെ വിവിധ പരീക്ഷണങ്ങള്‍ക്കായി മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുമെന്നും അതുവഴി ബര്‍മീസ് പെരുമ്പാമ്പുകളെ കുറിച്ചുള്ള കൂടുതല്‍ പഠന നിരീക്ഷണങ്ങള്‍ സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
Inside snake's belly | '100 കിലോയ്ക്കടുത്ത് ഭാരമുള്ള പെരുമ്പാമ്പിന്റെ വയറ് കീറിയപ്പോള്‍ കിട്ടിയത് 122 മുട്ടകളും കൂടെ മാന്‍ കൊമ്പും കുളമ്പും'

ഇതിനായി ആണ്‍ സ്‌കൗട് പെരുമ്പാമ്പുകളെ പിടികൂടി അവയ്ക്ക് ജിപിഎസ് ഘടിപ്പിക്കുകയും ചതുപ്പ് നിലത്തേക്ക് തുറന്ന് വിടുകയും ചെയ്യും. ഇത്തരം ആണ്‍ പാമ്പുകള്‍ പ്രത്യുല്‍പാദനത്തിനായി പെണ്‍പാമ്പുകളെ തേടി അലയുന്നു. ഒടുവില്‍ ഇവ ഒരു പെണ്‍പാമ്പിന്റെ അടുത്തേക്കോ അല്ലെങ്കില്‍ ആണ്‍പെണ്‍ പാമ്പുകളുടെ കൂട്ടത്തിലേക്കോ ചെല്ലുന്നു.


തുടര്‍ന്ന് ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ ഇവയെ ട്രാക് ചെയ്തശേഷം പിടികൂടി കൊന്ന് കളയുകയും ചെയ്യുന്നതായും ഇത്തവണ പിടികൂടിയ പാമ്പിന്റെ വയറിന്റെ മധ്യഭാഗം കീറിയാണ് ദയാവധത്തിന് വിധേയമാക്കിയതെന്നും തുടര്‍ന്ന് കൊഴുപ്പ് പാളിക്ക് താഴെയുള്ള ഭാഗത്തേക്ക് എത്താന്‍ അതിന്റെ വാരിയെല്ലുകള്‍ തകര്‍ക്കേണ്ടതായും വന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

വംശനാശഭീഷണി നേരിടുന്ന ഫ്‌ലോറിഡ പാന്തറുകളുടെ പ്രധാന ഇരയാണ് വെളുത്ത വാല്‍ മാനുകള്‍.
ഏതാണ്ട് 200 ഓളം ഫ്‌ലോറിഡ പാന്തറുകളാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ഫ്‌ലോറിഡ പാന്തറുകളുടെ പ്രധാന ഭക്ഷണമായ വെളുത്ത വാല്‍ മാനുകളെ ബര്‍മീസ് പെരുമ്പാമ്പുകള്‍ കൊന്നൊടുക്കുന്നത് ആശങ്കാജനകമാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗവേഷകരും പറയുന്നു.

ഇത്തവണ ഉപയോഗിച്ച ഡിയോണ്‍ എന്ന പുരുഷ സ്‌കൗട് ഗവേഷകരെ ഈ വമ്പന്‍ പെണ്‍ പെരുമ്പാമ്പിന്റെ അടുത്തേക്കാണ് നയിച്ചത്. കൊലപ്പെടുത്തിയ പെരുമ്പാമ്പിന് മൂക്കിന്റെ അറ്റം മുതല്‍ തലയോട്ടിയുടെ പിന്‍ഭാഗം വരെ ഏകദേശം ആറിഞ്ച് നീളവും ശരീരത്തിന്റെ ഏറ്റവും വീതിയുള്ള ഭാഗത്ത് ഏകദേശം 25 ഇഞ്ച് വ്യാസവും ഉണ്ടായിരുന്നെന്ന് പറയുന്നു.

ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് 2013 മുതല്‍ 25,000 പൗന്‍ഡ് ഭാരമുള്ള 1,000 ലധികം പെരുമ്പാമ്പുകളെ കണ്‍സര്‍വേന്‍സി ടീം ഇത്തരത്തില്‍ പിടികൂടി കൊന്നു കളഞ്ഞിട്ടുണ്ടെന്നും 2000 മുതല്‍, ഫ്‌ലോറിഡ ഫിഷ് & വൈല്‍ഡ് ലൈഫ് 15,000 പെരുമ്പാമ്പുകളെ കൊല്ലുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നും പറയപ്പെടുന്നു. തെക്കുകിഴക്കന്‍ ഏഷ്യയാണ് പെരുമ്പാമ്പുകളുടെ ജന്മദേശം.

ബര്‍മീസ് പെരുമ്പാമ്പുകള്‍ ഫ്‌ലോറിഡയുടെ തദ്ദേശീയ പാരിസ്ഥിതികാവസ്ഥയെ തകിടം മറിക്കുന്നു. നിലവില്‍ ഏതാണ്ട് 30,000 മുതല്‍ 3,00,000 വരെ പെരുമ്പാമ്പുകള്‍ ഫ്‌ലോറിഡയുടെ വനാന്തരങ്ങളിലുണ്ടെന്ന് കരുതുന്നതായും ഇവയെ കുറിച്ച് പഠിക്കാനും അവയെന്ത് കഴിക്കുന്നുവെന്നും എത്ര മുട്ടകള്‍ വരെ ഉത്പാദിപ്പിക്കുമെന്നും അറിയേണ്ടത് ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.

Keywords: Researchers found 122 eggs and deer antlers and hoofs inside snake's belly, News, international, Top-Headlines, Researchers, Snake, Report, Help, National, Dead Body, Florida, Burmis, Deon. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia