ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ പാര്‍ടികളില്‍ നിന്നുള്ള നിരവധി നേതാക്കള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ വിവേക് തന്‍ഖ, രാജീവ് ശുക്ല, രഞ്ജീത് രഞ്ജന്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെടുകയും സര്‍ടിഫികറ്റ് ലഭിക്കുകയും ചെയ്തു. ബിജെപിയിലെ സുമിത്ര വാല്‍മീകിയും കവിതാ പതിദാറും; ആം ആദ്മി പാര്‍ടിയുടെ (എഎപി) ബല്‍ബീര്‍ സിംഗ് സീചെവാള്‍, വിക്രംജിത് സിംഗ് സാഹ്നി എന്നിവരും വിജയിച്ചു.
കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ തന്‍ഖ മധ്യപ്രദേശില്‍ നിന്നും ശുക്ലയും രഞ്ജനും ഛത്തീസ്ഗഡില്‍ നിന്നും വിജയിച്ചു. ബിജെപിയുടെ വാല്‍മീകിയും പാടിദാറും മധ്യപ്രദേശില്‍ നിന്നും എഎപി നേതാക്കള്‍ പഞ്ചാബില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ജാര്‍ഖണ്ഡില്‍ നിന്ന് ജെഎംഎം സ്ഥാനാര്‍ഥി മഹുവ മാജിയും ബിജെപിയുടെ ആദിത്യ സാഹുവും ഉപരിസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ആകെ 57 രാജ്യസഭ സീറ്റുകളാണ് ഒഴിവുള്ളത്. ആന്ധ്രാപ്രദേശ് (നാല്), ബിഹാര്‍ (അഞ്ച്), ഛത്തീസ്ഗഡ് (രണ്ട്), ജാര്‍ഖണ്ഡ് (രണ്ട്) ഹരിയാന (രണ്ട്), കര്‍ണാടക (നാല്), മധ്യപ്രദേശ് (മൂന്ന്), മഹാരാഷ്ട്ര (ആറ്), ഒഡീഷ (മൂന്ന്), പഞ്ചാബ് (രണ്ട്), തെലങ്കാന (രണ്ട്), തമിഴ്‌നാട് (ആറ്), ഉത്തരാഖണ്ഡ് (ഒന്ന്), ഉത്തര്‍പ്രദേശ് (11) എന്നിങ്ങിനെയാണ് സംസ്ഥാനങ്ങളിലെ സീറ്റ് നില. ചിലര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ബാക്കി സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ 10 ന് നടക്കും.
മഹാരാഷ്ട്രയില്‍ ബിജെപി രണ്ട് സീറ്റുകള്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി എന്നിവയ്ക്ക് ഒരു സീറ്റ് വീതം നേടാനാകും. ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിക്ക് ഏഴ് സീറ്റുകളും സമാജ് വാദി പാര്‍ടിയും സഖ്യവും മൂന്ന് സീറ്റുകളും നേടുമെന്ന് പ്രതീക്ഷിക്കുന്നു. ബിഹാറില്‍ മൂന്ന്, കര്‍ണാടകയില്‍ രണ്ട്, മധ്യപ്രദേശില്‍ രണ്ട്, രാജസ്താനില്‍ ഒന്ന്, ഉത്തരാഖണ്ഡില്‍ ഒന്ന് സീറ്റുകള്‍ ബിജെപിക്ക് ജെഡിയുവിനൊപ്പം ചേര്‍ന്ന് വിജയിക്കാം.
രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവര്‍
മധ്യപ്രദേശ്
വിവേക് തന്‍ഖ (കോണ്‍ഗ്രസ്)
സുമിത്ര വാല്‍മീകി (ബിജെപി)
കവിതാ പാട്ടീദാര്‍ (ബിജെപി)
ഛത്തീസ്ഗഡ്
രാജീവ് ശുക്ല (കോണ്‍ഗ്രസ്)
രഞ്ജീത് രഞ്ജന്‍ (കോണ്‍ഗ്രസ്)
പഞ്ചാബ്
ബല്‍ബീര്‍ സിംഗ് സീചെവാള്‍ (എഎപി)
വിക്രംജിത് സിംഗ് സാഹ്നി (എഎപി)
ജാര്‍ഖണ്ഡ്
മഹുവ മാജി (ജെഎംഎം)
ആദിത്യ സാഹു (ബിജെപി)
Keywords: National,News,Top-Headlines, Newdelhi, Rajya Sabha, Congress, Maharashtra, BJP, Rajya Sabha Polls 2022: Full list of candidates elected unopposed to Upper House.
< !- START disable copy paste -->