Rain Alert | ചക്രവാതച്ചുഴി: കേരളത്തിലെ എല്ലാ ജില്ലകളിലും അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ മുന്നറിയിപ്പ്; 9 ജില്ലകളില്‍ യെലോ അലര്‍ട്; കാലവര്‍ഷം ശക്തമാകുമെന്നും കാലാവസ്ഥാ വകുപ്പ്

 



തിരുവനന്തപുരം: (www.kvartha.com) കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. അടുത്ത മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശക്തമായ മഴയുടെ യെലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സാധാരണ ജൂണ്‍ ഒന്നിന് തുടങ്ങേണ്ട കാലവര്‍ഷം കേരളത്തില്‍ മൂന്നു ദിവസം മുന്‍പേ എത്തിയതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടി വ്യാപകമായി മഴ പെയ്‌തേക്കും. ജൂണ്‍ മൂന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കാലവര്‍ഷം അടുത്ത മൂന്ന്-നാല് ദിവസത്തിനുള്ളില്‍ കേരളത്തിന്റെ ബാക്കിയുള്ള പ്രദേശങ്ങളിലേക്കും എത്തും. 

Rain Alert | ചക്രവാതച്ചുഴി: കേരളത്തിലെ എല്ലാ ജില്ലകളിലും അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ മുന്നറിയിപ്പ്; 9 ജില്ലകളില്‍ യെലോ അലര്‍ട്; കാലവര്‍ഷം ശക്തമാകുമെന്നും കാലാവസ്ഥാ വകുപ്പ്


അറബിക്കടലിലെ കാലവര്‍ഷക്കാറ്റിന്റെയും കേരളത്തിന് മുകളിലും സമീപ പ്രദേശത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനമാണ് മഴയ്ക്ക് കാരണം.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ജൂണ്‍ ഒന്നിന് മുന്‍പ് കാലവര്‍ഷം എത്തുന്നത്. 2017, 2018 വര്‍ഷങ്ങളിലുമായിരുന്നു മുന്‍പ് ഇതുപോലെ സംഭവിച്ചത്. അതേസമയം, മാര്‍ച് ഒന്ന് മുതല്‍ മേയ് 28 വരെ 98% വേനല്‍മഴ അധികം പെയ്‌തെന്നാണ് കണക്ക്.

Keywords:  News,Kerala,State,Thiruvananthapuram,Rain,Alerts,Trending,Top-Headlines, Rain Alert June 01 Kerala by IMD
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia